SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.30 PM IST

എസ്.ഐ.ആർ: ജനപ്രാതിനിധ്യനിയമങ്ങൾ ഉറപ്പാക്കണമെന്ന് ബിനോയ് വിശ്വം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: യോഗ്യരായ ഒരു വോട്ടറെപ്പോലും പുതുക്കിയ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുന്ന വ്യക്തികൾക്ക് സിവിൽ അവകാശങ്ങളാണ് നഷ്ടപ്പെടുന്നത്. പ്രായം തെളിയിക്കുന്ന രേഖകൾ ഇല്ലാത്തത് കൊണ്ട് വോട്ടർ പട്ടികയിൽ ഇടം ലഭിക്കാത്ത സാഹചര്യം ജനാധിപത്യത്തിന് അപമാനമാണ്. അത് തിരുത്തണം. സംസ്ഥാനത്തെ അർഹരായ എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും കമ്മീഷൻ സ്വീകരിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തെ തുറന്ന മനസ്സോടെ സമീപിക്കണം.

TAGS: SIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY