തിരുവനന്തപുരം: മന്ത്രിമാരായ വി. ശിവൻകുട്ടി കെ. രാജൻ എന്നിവരുടെ പേരിലും വ്യാജ വാട്സ്ആപ്പ് ആക്കൗണ്ടുകളുണ്ടാക്കി പണം തട്ടാൻ ശ്രമം. പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട്. വി. ശിവൻകുട്ടിയുടെ ചിത്രം പ്രൊഫൈലാക്കി 9316892277 എന്ന നമ്പറിലാണ് അക്കൗണ്ടുണ്ടാക്കിയത്. വി. ശിവൻകുട്ടി എന്ന പേരുമുണ്ട്. ഇതിൽ നിന്ന് പലർക്കും വ്യാജ സന്ദേശങ്ങളും പോകുന്നുണ്ട്. അതിനിടെ വഞ്ചിതരാകാതിരിക്കാനുള്ള മുന്നറിയിപ്പ് മന്ത്രി സമൂഹമാദ്ധ്യമങ്ങളിലും കുറിച്ചു.
ക്ഷേമാന്വേഷണത്തോടെ കെ. രാജന്റെ പേരിലുള്ള അക്കൗണ്ടിൽ നിന്നെത്തുന്ന സന്ദേശം സ്വീകരിച്ചാൽ പിന്നീട് ചെയിൻ മാർക്കറ്രിംഗ് പോലുള്ള പദ്ധതിയിൽ ചേരാൻ പണം അടയ്ക്കണമെന്നാവശ്യപ്പെടു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് സന്ദേശം ലഭിച്ചതോടെയാണ് ഇതേക്കുറിച്ചന്വേഷിച്ചത്. സംവത്തിൽ ഇരു മന്ത്രിമാരും ഡി.ജി.പിക്ക് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |