SignIn
Kerala Kaumudi Online
Tuesday, 21 April 2026 3.01 PM IST

ഇന്ന് മഹാ ശിവരാത്രി

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: മൃത്യുഞ്ജയനായ ശ്രീപരമേശ്വരനെ രാപകൽ ഭജിച്ച് ഭക്തർ നിർവൃതിയടയുന്ന മഹാശിവരാത്രി ഇന്ന്. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി നാളിലാണ് മഹാശിവരാത്രി. വ്രതം നോറ്റ ഭക്തർ ഇന്ന് ക്ഷേത്രങ്ങളിൽ രാത്രി ഉറക്കമിളച്ച് ശിവഭജനം നടത്തും. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ, ഹോമം, അഭിഷേകം, എഴുന്നള്ളത്ത് എന്നിവ ഉണ്ടായിരിക്കും. പാലാഴി മഥനം നടത്തിയപ്പോൾ രൂപംകൊണ്ട കാളകൂടവിഷം ലോകരക്ഷാർത്ഥം പരമേശ്വരൻ പാനം ചെയ്തു. വിഷം ഉള്ളിൽച്ചെല്ലാതിരിക്കാൻ പാർവതീദേവി പതിയുടെ കണ്ഠത്തിൽ മുറുക്കിപ്പിടിച്ചു. വിഷം പുറത്തു വരാതിരിക്കാൻ ഭഗവാൻ വിഷ്ണു വായയും പൊത്തിപ്പിടിച്ചു. മഹേശ്വരന് ആപത്തൊന്നും വരാതെ പാർവതീദേവി ഉറക്കമിളച്ച് പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രിയെന്നാണ് വിശ്വാസം.

TAGS: SIVARATHRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.