കൊച്ചി: ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിൽ പ്രതിയായ പ്രമുഖ യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അടിമാലി സ്വദേശിനിയായ യുവതിയെ സൂരജ് അധിക്ഷേപിച്ചെന്നും ഇവർക്കെതിരെ ജാതീയമായ പരാമർശങ്ങൾ നടത്തിയെന്നുമാണ് കേസ്. യുവതിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ഒരു വനിതാ നേതാവിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ നിർമ്മിക്കാൻ ക്രൈം എഡിറ്റർ ടി.പി. നന്ദകുമാർ നിർബന്ധിച്ചെന്നും ഇതിന്റെ പേരിൽ മോശമായി പെരുമാറിയെന്നും യുവതി നൽകിയ പരാതിയിൽ നന്ദകുമാറിനെ പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |