തിരുവനന്തപുരം: സി.ഇ.ടി യിൽ ഒഴിവുള്ള എം.ടെക് ഒന്നാം വർഷ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 30 ന് നടക്കും. യോഗ്യരായവർ ഉച്ചയ്ക്ക് 12 ന് മുൻപ് അസൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം നേരിട്ട് ഹാജരാകണം. ഡി.ടി.ഇയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെടാത്തവർക്കും ഗേറ്റ് സ്കോർ ഇല്ലാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിവരങ്ങൾ www.cet.ac.in വെബ്സൈറ്റിൽ.
ഡിപ്ലോമ ഇൻ നഴ്സിംഗ് റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിലേക്ക് അപേക്ഷിച്ചവരുടെ താത്കാലിക റാങ്ക് ലിസ്റ്റ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും, ഡി.എം.ഇ യുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്സിംഗ് കോളേജുകളിലും ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും.
ലിസ്റ്റിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ഡിസംബർ ആറിനു വൈകിട്ട് അഞ്ചിന് മുൻപ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കണം. ഫൈനൽ ലിസ്റ്റ് ഡിസംബർ ഒമ്പതിന് പ്രസിദ്ധീകരിക്കും. പ്രവേശനത്തിനുള്ള ഇന്റർവ്യൂ ഡിസംബർ 13 ന് തിരുവനന്തപുരം സർക്കാർ നഴ്സിംഗ് കോളേജിൽ നടക്കും. വിവരങ്ങൾ www.dme.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |