
മംഗലാപുരം: ശ്രീനാരായണ ഗുരുദേവൻ ലോകഗുരുവാണെന്നും ഭാരതത്തിന്റെ അതിർത്തിവിട്ട് വിശാലമായ ലോകത്തിലേക്ക് ഗുരുദർശനവും ഗുരുദേവസന്ദേശങ്ങളും കടന്നു വന്നിട്ടുണ്ടെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കുദ്രോളിയിൽ ശ്രീനാരായണഗുരു തീർത്ഥാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.
ഗുരുദേവൻ അരുൾ ചെയ്ത വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്ര സാങ്കേതികവിദ്യ എന്നീ അഷ്ടലക്ഷ്യങ്ങളെ ആസ്പദമാക്കിയാണ് കുദ്രോളി തീർത്ഥാടനം എന്നതിൽ ഏറെ സന്തോഷമുണ്ട്. ഗുരുദേവന്റെ ജീവിതവും ദർശനവും രാജ്യത്തും പുറംരാജ്യങ്ങളിലും പ്രചരിപ്പിക്കും. ജാതി മതം ദേശം തുടങ്ങിയ വിഭാഗീയ ചിന്താഗതിക്കപ്പുറം മാനവരൊക്കെയും ഒന്ന് എന്നുള്ള ഗുരുവിന്റെ ദിവ്യദർശനം സാക്ഷാത്ക്കരിക്കാൻ ശിവഗിരിമഠം ബദ്ധശ്രദ്ധരായിരിക്കും.
ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ബംഗളം ശ്രീനാരായണഗുരുമഠം സെക്രട്ടറി സ്വാമി സത്യാനന്ദതീർത്ഥ, സ്വാമി ദേവാത്മാനന്ദസരസ്വതി (ശിവഗിരിമഠം), സ്വാമി ശങ്കരാനന്ദ (വിശ്വസാംസ്കാരികഭവൻ, തിരുവനന്തപുരം), സ്വാമി വിഖ്യാതാനന്ദ (ഗുരുകൃപസേവാശ്രമം, കർണ്ണാടക), സ്വാമി അരുണാനന്ദ (നിപ്പാണിമഠം, ബൽഗ), സ്വാമി മോഹൻദാസ് (വാണിലആശ്രമം), സ്വാമി നാഗസാധു, ബ്രഹ്മചാരി നാരായണപ്രസാദ് (ശിവഗിരിമഠം), ഗോകർണ്ണനാഥക്ഷേത്ര സമിതി പ്രസിഡന്റ് ജയരാജ് സോമസുന്ദരം, സെക്രട്ടറി മാധവസുവർണ്ണ, ട്രഷറർ പത്മരാജ് എന്നിവർ സംസാരിച്ചു.
ഫോട്ടോ: കുദ്രോളിയിൽ ശ്രീനാരായണഗുരു തീർത്ഥാടനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |