
തൃപ്പൂണിത്തുറ: ശ്രീനിവാസന്റെ അന്ത്യകർമ്മങ്ങളുടെ തുടർച്ചയായി സഞ്ചയനം ഡിസംബർ 25നും സപിണ്ഡി അടിയന്തിരം ജനുവരി ഒന്നിനും നടക്കും. വടക്കൻ കേരളത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ ഉൾപ്പെടുത്തി തെക്കൻ കേരളത്തിലെ പൂജാവിധികളോട് ചേർന്നായിരുന്നു സംസ്കാര ചടങ്ങുകൾ. ഇതിൽ പ്രാവീണ്യമുള്ള അരൂർ രഞ്ജിത്ത് ശാന്തിയാണ് കർമ്മങ്ങൾ നിർവഹിച്ചത്. ഭാര്യ വിമലയുടെ സഹോദരനായ ജഗന്നാഥനും, ശ്രീനിവാസന്റെ സഹോദരൻ രാജഗോപാലനും സുഹൃത്തായ ആന്റണി ഇടക്കൊച്ചിയും സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |