ലണ്ടൻ: ഇംഗ്ലീഷ് വിംഗർ റഹിം സ്റ്റെർലിംഗ് നിലവിലെ പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ചെൽസിയിൽ എത്തിയതായി റിപ്പോർട്ട്. 2027വരെ നീണ്ട് നിൽക്കുന്ന 50 മില്യൺ പൗണ്ടിന്റെ ( ഏകദേശം 476 കോടി 91 ലക്ഷം രൂപ) കരാറിലാണ് സ്റ്റെർലിംഗ് ചെൽസിയുമായി ഒപ്പുവച്ചതെന്നാണ് വിവരം.
റിപ്പോർട്ടുകൾ സത്യമാണെങ്കിൽ പുതിയ ഉടമസ്ഥർ ചെൽസി ഏറ്റെടുത്ത ശേഷം ക്ലബ് നടത്തുന്ന വലിയ സൈനിംഗാണ് ഇത്. 2015ൽ ലിവർപൂളിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ സ്റ്റെർലിംഗ് അവർക്കായി 337 മത്സരങ്ങളിൽ നിന്ന് 131 ഗോളുകൾ നേടി. സിറ്റിയ്ക്കൊപ്പം 4 തവണ വീതം പ്രിമിയർ ലീഗ്, ലീഗ് കപ്പ് കിരീടങ്ങൾ സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |