തിരുവനന്തപുരം:ഗുജറാത്ത് മാതൃക കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണോ ഉദ്യോഗസ്ഥ സംഘത്തെ ഗുജറാത്തിലേക്ക് അയയ്ക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ചോദിച്ചു.
കോർപ്പറേറ്റുകളുടെ സമ്പത്ത് വർദ്ധിക്കുകയും സാധാരണക്കാരുടെ ജീവിതനിലവാരം താഴോട്ട് പോവുകയും ചെയ്യുന്നതാണ് 'ഗുജറാത്ത് മോഡൽ വികസനം'.
ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധം ഭരണതലത്തിലേക്കും വ്യാപിക്കുന്നതിന്റെ ഭാഗമാണ് ഈ സന്ദർശനം. ദേശീയതലത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ ധാരണയാണ് ഇതിനെല്ലാം പിന്നിൽ.
സാങ്കേതിക പരിജ്ഞാനമുള്ള നിരവധി കമ്പനികൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. അവരുടെ സഹായം തേടുന്നതിന് പകരമാണ് ഗുജറാത്ത് സന്ദർശനം.
യു.ഡി.എഫ് മന്ത്രിയായിരുന്ന ഷിബു ബേബിജോണിന്റെ ഗുജറാത്ത് സന്ദർശനത്തെ വിവാദമാക്കിയ സി.പി.എം സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ പ്രതികരിക്കണമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |