
കാസർകോട്: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികൾ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടുകയാണെന്നും സോണിയ ഗാന്ധി ഉൾപ്പെടെ ആരെ ചോദ്യം ചെയ്യുന്നതിലും നിയമപരമായ തടസമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കുറ്റപത്രം സമർപ്പിച്ചില്ലെന്ന ഒറ്റ കാരണത്താലാണ് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത്. എത്ര സ്വർണം മോഷ്ടിക്കപ്പെട്ടുവെന്നത് നിർണയിക്കുന്നതിൽ ഗുരുതരമായ കാലതാമസം നേരിടുകയാണ്. അന്വേഷണം വൈകുന്നതിന് സി.പി.എം ഇടപെടലുണ്ട്. സോണിയ ഗാന്ധി അധികാരസ്ഥാനത്തുള്ള ആളല്ല. കുഞ്ഞിക്കൃഷ്ണനെ പെട്ടെന്ന് പുറത്താക്കിയ സി.പി.എം ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |