തിരുവനന്തപുരം: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് വരെ എല്ലാം സേവനങ്ങളും ഒറ്റ ആപ്പിൽ വരുന്നു. സൂപ്പർ മൊബൈൽ ആപ്ളിക്കേഷൻ അഥവാ ' സൂപ്പർ ആപ്പ് " ഈ വർഷം അവസാനത്തോടെ പുറത്തിറക്കും.
സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (സി.ആർ.ഐ.എസ്) ആണ് ആപ്പ് വികസിപ്പിക്കുന്നത്.
നിലവിൽ റെയിൽവേയുടെ സേവനങ്ങൾക്കായി വിവിധ ആപ്പുകളും വെബ്സൈറ്റുകളുമാണ് യാത്രക്കാർ ഉപയോഗിക്കുന്നത്. ഈ സേവനങ്ങളാണ് ഒറ്റ ആപ്പിൽ കിട്ടുന്നത്. റെയിൽവേയുടെ വരുമാനം വർദ്ധിപ്പിക്കാനും സൂപ്പർ ആപ്പ് ഉതകും.
സൂപ്പർ ആപ്പിന്റെ പ്രത്യേകതകൾ
ടിക്കറ്റ് ബുക്കിംഗ്. പ്ളാറ്റ്‌ഫോം ടിക്കറ്റ് വാങ്ങാം. ട്രെയിൻ ഷെഡ്യൂൾ നോക്കാം.
ഐ.ആർ.സി.ടി.സി സംവിധാനങ്ങളുമായി ചേർന്നാവും പ്രവർത്തനം.
പല ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ട.
നിലവിൽ
ടിക്കറ്റ് ബുക്കിംഗിനും ക്യാൻസലേഷനും റെയിൽ കണക്റ്റ്,ഭക്ഷണം ബുക്ക് ചെയ്യാൻ ഇ-കാറ്ററിംഗ് ഫുഡ് ഓൺ ട്രാക്ക്, പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ റെയിൽ മദദ്, റിസർവ് ചെയ്യാത്ത ടിക്കറ്റ് ബുക്കിംഗിന് യു.ടി.എസ്, ട്രെയിൻ സ്റ്റാറ്റസ് അറിയാൻ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം. ഇവയെലാം സൂപ്പർ ആപ്പിൽ ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |