SignIn
Kerala Kaumudi Online
Friday, 26 April 2024 11.58 AM IST

സുപ്രീംകോടതിയിൽ പുതിയ ജഡ്‌ജിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

supream-court-judge

ന്യൂഡൽഹി:സുപ്രീം കോടതി ജഡ്‌ജിമാരായി ഉയർത്തപ്പെട്ട ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുധാംശു ധൂളിയ, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജാംഷെഡ് ബുർജോർ പർദിവാല എന്നിവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.00 ന് ആണ് ചടങ്ങ്. ചീഫ് ജസ്റ്റിസ് എൻ.വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും.

രണ്ട് ജഡ്ജിമാർ കൂടി വരുന്നതോടെ ഏറെ നാളുകൾക്ക് ശേഷം സുപ്രീംകോടതിയുടെ പൂർണ്ണ അംഗബലമായ 34 ജഡ്‌ജിമാരാകും. എന്നാൽ ജസ്റ്റിസ് വിനീത് ശരൺ നാളെ ( മേയ് 10) വിരമിക്കുന്നതോടെ ഒരു ഒഴിവുണ്ടാകും.

പുതിയ രണ്ട് ജഡ്ജിമാരെ നിയമിച്ച് കേന്ദ്ര സർക്കാർ ശനിയാഴ്ചയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. മേയ് 5 നാണ് സുപ്രീം കോടതി കൊളീജിയം ഇരുവരെയും നിയമിക്കാൻ ശുപാർശ ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUPREAM COURT JUDGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.