കൽപ്പറ്റ: കൽപ്പറ്റയിൽ എസ്.എഫ്.ഐ-കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയുടെ ഗൺമാനെ സസ്പെൻഡ് ചെയ്തു. സിവിൽ പൊലീസ് ഓഫീസർ സ്മിബിനെയാണ് ജില്ലാ പൊലീസ് ചീഫ് ഡോ. അരവിന്ദ്കുമാർ സസ്പെൻഡ് ചെയ്തത്. സംഘർഷത്തിനിടെ പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ, യൂണിഫോം കുത്തിപിടിക്കൽ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ ഗൺമാന്റെ ലാത്തി പിടിച്ചുവാങ്ങൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സസ്പെൻഷൻ. പൊലീസ് ഉദ്യോസ്ഥനെന്ന നിലയിൽ ഗുരുതര വീഴ്ചവരുത്തിയ സ്മിബിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കൽപ്പറ്റ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |