
ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ ഏറ്റവും പ്രാമുഖ്യം നൽകിയത് മനുഷ്യത്വത്തിനായിരുന്നുവെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ . പണ്ഡിതനായാലും മനുഷ്യത്വമില്ലെങ്കിൽ പ്രയോജനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശിവഗിരി മഠവും കേരളകൗമുദിയും സംയുക്തമായി സംഘടിപ്പിച്ച പരിണാമ തീർത്ഥം സെമിനാറിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു രമേശ്..ശങ്കരാചാര്യർ വൈജ്ഞാനിക അദ്വൈതം നമുക്ക് പകർന്നു നൽകിയപ്പോൾ , ശ്രീനാരായണഗുരു മനുഷ്യത്വത്തിൽ അധിഷ്ഠിതമായ ദർശനമാണ് മുന്നോട്ടു വച്ചത്. മനുഷ്യത്വം കെട്ടുപോയാൽ എന്തു ഫലമെന്ന ചിന്തയാണ് അദ്ദേഹം നമുക്ക് നൽകിയത്.ഗുരുദർശനം ലോക വ്യാപകമായി പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ശിവഗിരി മഠം നടത്തിവരുന്നത്. വത്തിക്കാനിലെ ലോക സർവമതസമ്മേളനം ഏറെ ചരിത്ര പ്രാധാന്യമുള്ളതാണ്. അരമനയിൽ തന്നെ സർവമത സമ്മേളനം നടത്താൻ മാർപാപ്പ അനുമതി നൽകിയത് വലിയൊരു ചരിത്രമായി മാറി. രണ്ട് മണിക്കൂർ സമയമാണ് ഇതിന് അനുവദിച്ചത്. ഗുരുവിന്റെ മനുഷ്യത്വ ദർശനവും തത്വദർശനവും വിശദമാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം അച്ചടിച്ച് സദസിൽ വിതരണം ചെയ്തത് അത്യപൂർവമായ കാര്യമാണ്. ആസ്ട്രേലിയൻ പാർലമെന്റിൽ ഗുരുദർശനവുമായി ബന്ധപ്പെട്ട് സെമിനാർ നടത്താൻ അനമതി കിട്ടിയതും ഗുരുദർശനത്തിന് ലഭിച്ച ആഗോള അംഗീകാരത്തിന് തെളിവാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 16 മതങ്ങളുടെ പ്രതിനിധികളാണ് ആ സെമിനാറിൽ പങ്കെടുത്തത്. മനുഷ്യരെല്ലാം ഈശ്വര ചൈതന്യത്തിന്റെ സ്ഫുരണങ്ങളാണെന്ന ഗുരുവിന്റെ ഏകലോക ദർശനമാണ് അവിടെല്ലാം പ്രചരിപ്പിക്കപ്പെട്ടത്.
ഈ ചരിത്ര മുഹൂർത്തങ്ങളെല്ലാം ജനങ്ങളിലേക്ക് എത്തിക്കാൻ കേരള കൗമുദി നൽകിയ സഹായം എടുത്തു പറയേണ്ടതാണ്. ശ്രീനാരായണഗുരുദേവൻ മഹാസമാധി പ്രാപിച്ചപ്പോൾ കേരള കൗമുദി എഡിറ്റോറിയൽ കോളം ശൂന്യമാക്കിയിട്ടു. മൂന്ന് ദിനങ്ങൾക്ക് ശേഷം സ്വാമി ബോധാനന്ദ സമാധിയായപ്പോഴും ഇതേ പോലെ ചെയ്തു. പിന്നീട് മറ്റു പത്രങ്ങളും ഈ മാതൃക പിന്തുടരാൻ നിർബ്ബന്ധിതരായി. കേരള കൗമുദി വ്യാപിച്ചിട്ടുള്ള മേഖലകളിൽ ശ്രീനാരായണ പ്രസ്ഥാനങ്ങൾ ശക്തമാണെന്നും അദ്ദേഹം വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |