തിരുവനന്തപുരം:സംസ്ഥാനത്ത് നികുതി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും നികുതി ചോർച്ച ഒഴിവാക്കാനും നടപടിയെടുക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
സംസ്ഥാന ജി.എസ്.ടി.സംവിധാനം ദേശീയ നെറ്റ് വർക്കിൽ ഉൾപ്പെട്ട് പ്രവർത്തിക്കുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടി.തുടങ്ങിയ കാലം മുതൽ സംസ്ഥാനം തയ്യാറാക്കിയ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് നികുതി സംവിധാനം നിർവ്വഹിക്കുന്നത്. ദേശീയതലത്തിൽ പുതിയ സോഫ്റ്റ് വെയറും നികുതി സംവിധാന ശൃംഖലയും രൂപീകരിച്ചതോടെ അതിലേക്ക് മാറാൻ സംസ്ഥാനം തീരുമാനിക്കുകയായിരുന്നു. ഇത് നികുതി ചോർച്ച ഒഴിവാക്കാനും നികുതി സംവിധാനത്തിൽ ദേശീയതലത്തിലെ മാറ്റങ്ങൾ ഉൾക്കൊള്ളാനും സഹായിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |