SignIn
Kerala Kaumudi Online
Thursday, 12 February 2026 3.29 AM IST

പാഠപുസ്തക വിതരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: 2026-27 അദ്ധ്യയന വർഷത്തെ പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ യൂണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം 13ന് ഉച്ചയ്ക്ക് 12 മണിക്ക് പട്ടം സെന്റ് മേരീസ് സ്കൂളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത വർഷത്തേക്ക് ഒന്നാം വാല്യത്തിൽ ആവശ്യമായ 3.5 കോടി പുസ്തകങ്ങളിൽ 79 ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. 55 ലക്ഷം പുസ്തകങ്ങൾ വിതരണ കേന്ദ്രങ്ങളിൽ എത്തുകയും ചെയ്തു. മേയ് അവസാനത്തോടെ വിതരണം പൂർത്തിയാക്കും. പ്ലാൻ ഫണ്ടിലും കിഫ്ബി ഫണ്ടിലുമായി ഉൾപ്പെട്ട 111 വിദ്യാലയങ്ങൾ കൂടി ഉദ്ഘാടനത്തിന് സജ്ജമായി. 38 കിഫ്ബി വിദ്യാലയങ്ങളും 73 പ്ലാൻ ഫണ്ട് വിദ്യാലയങ്ങളും. ഏതാണ്ട് 200 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. 25 വയനാട് വെള്ളാർമല സ്‌കൂളിനായി കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോൾ മുഴുവൻ കെട്ടിട്ടങ്ങളും ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

കുട്ടികൾക്കിടയിലെ ഡിജിറ്റൽ അഡിക്ഷൻ പഠിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകിയുടെ അധ്യക്ഷതയിൽ 5 അംഗ സമിതിയെ നിയോഗിച്ചു. സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണം. ആവശ്യമെങ്കിൽ ഇതിനായി പ്രത്യേക നിയമനിർമ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

 വിഷൻ 2031

വിഷൻ 2031 വികസനവും ജനാധിപത്യവും അന്താരാഷ്ട്ര കോൺ​ഫറൻസ് 15 മുതൽ 17 വരെ തിരുവനന്തപുരത്ത് നടക്കും. 15 - ന് നിയമസഭയിലെ ശങ്കരനാരായൺ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അദ്ധ്യക്ഷനാകും.

TAGS: TEXT BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.