
പത്തനംതിട്ട: തിരുവല്ല സ്‌പാ കൂട്ടബലാത്സംഗക്കേസിൽ പൊലീസുകാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട എസ് പി ആർ ആനന്ദ്. സംഭവം നടന്നത് ഫെബ്രുവരി ഒന്നിനാണെങ്കിലും പരാതി ലഭിച്ചിരുന്നില്ല. രണ്ടാം തീയതിയാണ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചത്. ഉടൻതന്നെ തനിക്ക് വിവരം കൈമാറി. പെട്ടെന്നുതന്നെ നടപടി സ്വീകരിച്ചു. ഇരയ്ക്ക് പൊലീസിൽ നിന്ന് എല്ലാ സഹായവും നൽകുമെന്നും എസ് പി അറിയിച്ചു.
'തിരുവല്ല ഡിവൈഎസ്‌പി സ്‌പാ ഉടമയിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. അതിൽ അന്വേഷണം ഉണ്ടാകും. തിരുവല്ലയിലെ ഗുണ്ടകൾക്കെതിരായുള്ള നടപടി സ്വീകരിക്കുന്നുണ്ട്. അവരെ നിരീക്ഷിക്കും. സ്‌ക്വാഡ് അടക്കമുള്ളവരെ നിയോഗിച്ച് ശാരീരിക പരിശോധനയടക്കം നടത്തും. കേസിൽ ആറ് പ്രതികളാണുള്ളത്. സെന്ററിലെ മറ്റൊരു ജീവനക്കാരിക്കെതിരായ ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തും. ഇരയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സിസിടിവിയടക്കം പരിശോധിക്കും. സസ്‌പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥന് ബന്ധമുള്ളതായി മനസിലായിട്ടുണ്ട്. അതിൽ റിപ്പോർട്ട് നൽകിക്കഴിഞ്ഞു. ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തു. പ്രതികളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയടക്കം പൂർത്തിയാക്കി. എസ്‌എച്ച്‌ഒ കൃത്യമായ നടപടി വേഗത്തിൽ സ്വീകരിച്ചതുകൊണ്ടാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. പണം ചോദിച്ച് വന്നതിനുശേഷം കൊടുക്കാത്തതിനാൽ ബലാത്സംഗം ചെയ്തതായാണ് നിലവിലെ നിഗമനം.'- എസ് പി വ്യക്തമാക്കി. കാപ്പാ കേസ് പ്രതി കുറ്റപ്പുഴ പാപ്പിനിവേലിൽ സുബിൻ അലക്‌സാണ്ടർ (29), മുപ്പിരിയിൽ ബെർലിൻദാസ് (38) എന്നിവരെ യുവതിയുടെ പരാതിയിൽ തിരുവല്ല പൊലീസ് അറസ്റ്റുചെയ്തിരുന്നു. നാല് പ്രതികൾ ഒളിവിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |