ചേർത്തല: നേതൃത്വത്തെ ഇല്ലാതാക്കി എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ചിലർ നടത്തുന്ന കോടതി വ്യവഹാരങ്ങൾ പുകമറയാണെന്നും അന്തിമ വിജയം സത്യത്തിനായിരിക്കുമെന്നും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം സൈബർ സേന സംസ്ഥാന കമ്മിറ്റി യോഗം കണിച്ചുകുളങ്ങരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതൃത്വത്തെ അയോഗ്യരാക്കിയെന്ന വ്യാജപ്രചാരണം നടത്തുന്നവർ എസ്.എൻ.ഡി.പി യോഗത്തിന്റെ നാശമാണ് ആഗ്രഹിക്കുന്നത്. യോഗത്തിന് ഭാരിച്ച സാമ്പത്തിക ചെലവുണ്ടാക്കുന്ന എല്ലാവർക്കും വോട്ടവകാശം എന്ന വിധിയിൽ അവർ സന്തോഷിക്കുന്നത് അതിനാലാണെന്നും തുഷാർ പറഞ്ഞു.
സൈബർസേന സംസ്ഥാന ചെയർമാൻ അനീഷ് പുല്ലുവേലിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ മുഖ്യപ്രഭാഷണം നടത്തി. സുധീഷ് സുഗതൻ, ജയേഷ് വടകര, അർജ്ജുൻ അരയാക്കണ്ടി എന്നിവർ സംസാരിച്ചു. സൈബർ സേന കൺവീനർമായ ഷെൻസ് സഹദേവൻ സ്വാഗതവും ധന്യ സതീഷ് നന്ദിയും പറഞ്ഞു.
നവമാദ്ധ്യമരംഗത്ത് കൂടുതൽ ഇടപെടൽ നടത്തുന്നതിന സൈബർ സേനയുടെ സംസ്ഥാന, ജില്ലാ, യൂണിയൻ സമിതികൾ കൂടുതൽ ശക്തമാക്കാൻ യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |