SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.25 PM IST

ടോഡി ടെക്നിഷ്യൻ കോഴ്സിന് അപേക്ഷിക്കാം

Increase Font Size Decrease Font Size Print Page
toddy

കൊച്ചി: കേരള ടോഡി ബോർഡും കേരള കാർഷിക സർവകലാശാലയും ചേർന്ന് നടത്തുന്ന ഒരു മാസത്തെ സൗജന്യ ടോഡി ടെക്നിഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10000 രൂപ സ്റ്റൈപെൻഡും താമസ സൗകര്യവും ഭക്ഷണവും ലഭിക്കും. കള്ളുചെത്ത് തൊഴിലാളികളുടെ അഭാവം പരിഹരിക്കുകയാണ് ലക്ഷ്യം. കോഴ്സിന് എക്സൈസ് വകുപ്പ് അനുമതി നൽകിയ കാര്യം കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

തി​രുവനന്തപുരം വെള്ളായണി​ ക്യാമ്പസി​ലാണ് കോഴ്സ്. രണ്ട് അദ്ധ്യാപകർ ക്ളാസെടുക്കും. ക്യാമ്പസി​ലെ തെങ്ങുകളിൽ പരമ്പരാഗത ചെത്തുകാർ പ്രായോഗിക പരിശീലനം നൽകും. ടോഡിബോർഡാണ് സർട്ടി​ഫി​ക്കറ്റ് നൽകുക. 18-45 ആണ് പ്രായപരി​ധി​. 30 പേർക്കാണ് പ്രവേശനം. എല്ലാ ചെലവുകളും ടോഡിബോർഡ് വഹി​ക്കും. ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം തിരുവനന്തപുരത്തെ ഓഫീസിലും വെബ് സൈറ്റിലും ലഭിക്കും, വിവരങ്ങൾക്ക് ഇമെയിൽ: ktidb123@gmail.com. ഫോൺ: 0471 2335028. വെബ് : ktidb.kerala.gov.in

TAGS: TODDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY