തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ 32 ഇൻസ്പെക്ടർമാരെ സ്ഥലംമാറ്റി ഡി.ജി.പി അനിൽകാന്ത് ഉത്തരവിറക്കി. സി.ജെ.മാർട്ടിൻ-തോപ്പുംപടി, എൻ.എ.അനൂപ്-കാലടി, ബി.സന്തോഷ്-മുളവുകാട്, ജെ.പ്രദീപ്-പൂന്തുറ, ബി.എസ്.സജികുമാർ-മാറനല്ലൂർ, ടി.സതികുമാർ-വലിയതുറ, ആർ.പ്രകാശ്-തമ്പാനൂർ, എസ്.സനോജ്-കുത്തിയതോട്, ബോബിൻ മാത്യു-വിജിലൻസ്, വിപിൻ വേണുഗോപാൽ- ചാവക്കാട്, ബൈജു.ഇ.ആർ-എറണാകുളം നോർത്ത്, കെ.എം.മഹേഷ് കുമാർ-കാട്ടൂർ, എസ്.ഷൈൻ-കുട്ടമ്പുഴ, കെ.സി.വിനു-കൊട്ടായി, പ്രശാന്ത് ക്ലിന്റ്- പട്ടാമ്പി, രാഹുൽ രവീന്ദ്രൻ- തിരുവല്ലം, സി.കെ.മനോജ്-ആറന്മുള, പി.ഷാജിമോൻ- പാലോട്, എസ്.നിയാസ്-എസ്.സി.ആർ.ബി, ജിബു ജോൺ- പത്തനംതിട്ട, ജി.സുനിൽ-വലിയമല, സി.സി.പ്രതാപചന്ദ്രൻ- മലയൻകീഴ്, ബേസിൽ തോമസ്- ചെറുതുരുത്തി, അനീഷ് ജോയി- കോതമംഗലം, പി.ആർ.സരീഷ്- ട്രാഫിക് ഈസ്റ്റ് കൊച്ചി, സജീവ് ചെറിയാൻ- മേലുകാവ്, സി.എൽ.സുധീർ- അർത്തുങ്കൽ കോസ്റ്റൽ സ്റ്റേഷൻ, ജി.അജയകുമാർ-ക്രൈംബ്രാഞ്ച് കണ്ണൂർ, എസ്.അജയ് കുമാർ- കേളകം, കെ.ജി.പ്രവീൺ കുമാർ- ക്രൈംബ്രാഞ്ച് വയനാട്, സിൽവസ്റ്റർ- എസ്.എസ്.ബി കൊച്ചി, പി.എസ്.ശ്രീജേഷ്- കൊച്ചി മെട്രോ പൊലീസ് സ്റ്റേഷൻ.
ടൂറിസം വകുപ്പിൽ സ്ഥലം മാറ്റം
തിരുവനന്തപുരം: ടൂറിസം വകുപ്പിൽ ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ തസ്തികകളിലെ ആറു ജീവനക്കാരെ സ്ഥാനക്കയറ്റത്തെയും വകുപ്പ് തല ക്രമീകരണങ്ങളെയും തുടർന്ന് സ്ഥലംമാറ്റി. ടൂറിസം വകുപ്പ് കോഴിക്കോട് റീജിയണൽ ജോയിന്റ് ഡയറക്ടറായിരുന്ന സി.എൻ. അനിതാകുമാരിയെ ടൂറിസം ഡയറക്ടറേറ്റിൽ ഹോസ്പിറ്റാലിറ്റി വിഭാഗം അഡിഷണൽ ഡയറക്ടറായും കൊല്ലം ടൂറിസം ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഡി. കമലമ്മയെ കോഴിക്കോട് റീജിയണൽ ജോയിന്റ് ഡയറക്ടറായും സ്ഥാനക്കയറ്റം നൽകി നിയമിച്ചു.
സ്ഥലം മാറ്റം ലഭിച്ച മറ്റ് ഡെപ്യൂട്ടി ഡയറക്ടർമാർ, നിലവിൽ ജോലി ചെയ്യുന്ന സ്ഥലം , മാറ്റപ്പെട്ട സ്ഥലം ബ്രായ്ക്കറ്റിൽ എന്ന ക്രമത്തിൽ-
പ്രശാന്ത് ടി.വി, കണ്ണൂർ (കൊല്ലം), ഷൈൻ.കെ.എസ്. (കണ്ണൂർ), ഹുസൈൻ.എം, തിരുവനന്തപുരം (കാസർകോഡ്), ബിജു.ബി.എസ്, ഡയറക്ട്രേറ്റ് (തിരുവനന്തപുരം).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |