ന്യൂഡൽഹി: കോസ്റ്റ്ഗാർഡ് ഡയറക്ടർ ജനറലായി പി.എസ്.പത്താനിയയെ നിയമിച്ചു. ഹിമാചൽപ്രദേശ് സ്വദേശിയായ ഇദ്ദേഹം നിലവിൽ ഡൽഹി ആസ്ഥാനത്ത് ജനറൽ പോളിസിയും പ്ളാനും കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിക്കുകയാണ്. വിശാഖപട്ടണം ഈസ്റ്റേൺ സീബേർഡ് കോസ്റ്റ്ഗാർഡ്, നോർത്ത് വെസ്റ്റ്, വെസ്റ്റ് മേഖലകളുടെ കമാൻഡന്റ് കോസ്റ്റ്ഗാർഡ് കപ്പലുകളുടെ കമാൻഡർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |