
തിരുവനന്തപുരം: മാനവസ്‌നേഹത്തിന്റെ മഹാകവിയാണ് കുമാരനാശാനെന്ന് വി.ശശി എം.എൽ.എ പറഞ്ഞു. കുമാരനാശാന്റെ 153ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് പാച്ചല്ലൂർ സുകുമാരൻ സ്മാരക വഞ്ചിനാട് കലാവേദിയുടെ ആഭിമുഖ്യത്തിൽ പാളയം ആശാൻ സ്‌ക്വയറിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയും കാവ്യപൂജയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹികമായ ഉച്ചനീചത്വങ്ങൾക്കെതിരെ ആശാൻ നടത്തിയ പോരാട്ടം കേരള ചരിത്രത്തിന്റെ ഈടുറ്റ അദ്ധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.
കവിയും മാദ്ധ്യമപ്രവർത്തകനുമായ ഡോ.ഇന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. നരജീവിതമായ വേദനയ്ക്ക് ഔഷധം നിർമ്മിച്ച മഹാകവിയാണ് കുമാരനാശാനെന്ന് ഇന്ദ്രബാബു പറഞ്ഞു. ഗിരീഷ് പുലിയൂർ, വിനോദ് വൈശാഖി, കുടവനാട് സുരേന്ദ്രൻ, ഡോ.ഡി.അനിൽകുമാർ, ബീന കെ.ഐ, സുഭാഷിണി തങ്കച്ചി, പ്രൊഫ.ടി.ഗിരിജ, വസന്ത എസ്.പിള്ള, എൻ.ആർ.സി.നായർ, പ്രൊഫ.പ്രസന്നാമണി, അഡ്വ. ആന്റോ മാർസിലിൻ, പട്ടം സനിത്ത്, തിരുമല ശിവൻകുട്ടി, ശോഭന തിരുമല, ആശാകിഷോർ, വിശ്വംഭരൻ രാജസൂയം, കല്ലയം മോഹനൻ, ക്ലാപ്പന ഷൺമുഖൻ, നെടുമങ്ങാട് ശശി, ആറന്മുള ശശി, ഗോപകുമാർ വെള്ളായണി തുടങ്ങിയവർ കാവ്യപൂജ നടത്തി. സെക്രട്ടറി സുനിൽ പാച്ചല്ലൂർ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |