തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ തൊഴിൽ നയം കൊണ്ടുവരുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ കരിയർ ഡെവലപ്മെന്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, സംസ്ഥാന കരിയർ ഡെവലപ്മെന്റ് മിഷൻ രൂപീകരിക്കുക, പഠനം പൂർത്തിയാക്കിയ എല്ലാവരെയും തൊഴിൽ മേഖലയിൽ എത്തിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്നും നിയുക്തി തൊഴിൽമേള 2021 ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
എൽ.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞ പ്രകാരം തൊഴിൽ ലഭ്യമാക്കും. എല്ലാ ജില്ലകളിലും തൊഴിൽ മേളകൾ സംഘടിപ്പിക്കും. സ്വകാര്യ മേഖലയിലെ തൊഴിൽദാതാക്കളെയും ഉദ്യോഗാർത്ഥികളെയും ഒരേവേദിയിൽ കൊണ്ടുവന്ന് പരമാവധി തൊഴിൽ നേടിയെടുക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മെഗാ തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ സേവനങ്ങൾ തൊഴിലന്വേഷകരുടെ വിരൽത്തുമ്പിൽ ലഭ്യമാക്കാൻ എൻ.ഐ.സിയുടെ സഹായത്തോടെ തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |