SignIn
Kerala Kaumudi Online
Saturday, 27 April 2024 7.54 AM IST

വാക്സിൻ: കോളേജ് വിദ്യാർത്ഥികൾക്ക് മുൻഗണന മൂന്നിലൊന്ന് പേർക്ക് ആദ്യഡോസ് നൽകി

vaccine

തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ്. ജനസംഖ്യയുടെ 33.88 ശതമാനം പേർക്കും 18വയസിന് മുകളിലുള്ളവരിൽ 47.17 ശതമാനം പേർക്കുമാണ് ആദ്യ ഡോസ് വാക്‌സിൻ നൽകിയതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ജനസംഖ്യയുടെ 11.19 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ള 15.57 ശതമാനം പേർക്കും രണ്ടാം ഡോസ് വാക്‌സിനും നൽകി. ഇതോടെ രണ്ടു ഡോസും നേടിയവർ ഒന്നര കോടി കവിഞ്ഞു (1,50,58,743). അതിൽ 1,13,20,527 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 37,38,216 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്.

വാക്‌സിൻ മുൻഗണനാപട്ടികയിൽ കൂടുതൽ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി. 18നും 23 വയസിനും ഇടയിലുള്ള സംസ്ഥാനത്തും പുറത്തും പഠിക്കുന്ന കോളേജ് വിദ്യാർത്ഥികൾ, സ്വകാര്യ ബസ് ജീവനക്കാർ, അതിഥി തൊഴിലാളികൾ, മാനസിക വെല്ലുവിളിയുള്ളവർ എന്നിവരെയാണ് ഉൾപ്പെടുത്തിയത്.

23,770 ഡോസ്

കൊവാക്‌സിൻ എത്തി

വാക്‌സിൻ ക്ഷാമത്തിനിടെ 23,770 ഡോസ് കൊവാക്‌സിൻ ലഭ്യമായി. തിരുവനന്തപുരത്തേക്കാണ് എത്തിയത്. ഇതുകൂടാതെ സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം ഡോസ് വാക്‌സിൻ ഇന്ന് എത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.