SignIn
Kerala Kaumudi Online
Saturday, 21 September 2024 8.34 AM IST

രണ്ടു ഡോസും എടുത്തവർ രണ്ടു കോടി കവിഞ്ഞു

Increase Font Size Decrease Font Size Print Page
vaccine

 75 ശതമാനം കടന്ന് സമ്പൂർണ വാക്‌സിനേഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ എടുത്തവർ രണ്ടു കോടി (2,00,32,229) കവിഞ്ഞതോടെ സമ്പൂർണ വാക്‌സിനേഷൻ 75 ശതമാനം പിന്നിട്ടു.

വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേർക്ക് ആദ്യ ഡോസ് (2,60,09,703) നൽകിയതായി മന്ത്രി വീണാജോർജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,60,41,932 ഡോസാണ് നൽകിയത്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്‌സിനേഷൻ 88.33 ശതമാനവും രണ്ടാം ഡോസ് 58.98 ശതമാനവുമാണ്. ആദ്യ ഡോസ് സ്വീകരിച്ച ആരോഗ്യപ്രവർത്തരും കൊവിഡ് മുന്നണി പോരാളികളും 100 ശതമാനമാണ്. ഇവരിൽ രണ്ടാം ഡോസ് സ്വീകരിച്ചവർ 91 ശതമാനം ആരോഗ്യപ്രവർത്തകരും 93 ശതമാനം കൊവിഡ് മുന്നണി പോരാളികളുമാണ്. 10 ലക്ഷത്തോളം ഡോസ് സ്റ്റോക്കുണ്ട്.

വയനാട് മുന്നിൽ

85 ശതമാനം പേർക്ക് രണ്ട് ഡോസും നൽകിയ വയനാടാണ് സമ്പൂർണ വാക്സിനേഷനിൽ മുന്നിൽ. 83 ശതമാനം പേർക്ക് സമ്പൂർണ വാക്‌സിനേഷൻ നൽകിയ പത്തനംതിട്ടയാണ് തൊട്ട് പിറകിൽ. ആദ്യ ഡോസിൽ പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ 100 ശതമാനം കൈവരിച്ചു. മലപ്പുറം 99 ശതമാനം, തിരുവനന്തപുരം 98 ശതമാനം , കോട്ടയം, കോഴിക്കോട് 97 ശതമാനം ഇന്നിങ്ങനെയാണ് മറ്റുജില്ലകൾ.

വാക്‌സിൻ ഡോസ്

മുന്നിൽ സ്ത്രീകൾ

സ്ത്രീകൾ 2,40,42,684

പുരുഷന്മാർ 2,19,87,271

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VACCINE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.