ആലപ്പുഴ: പി.സി.ജോർജിന്റെ അഭിപ്രായങ്ങൾക്ക് വില കല്പിക്കേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 'ജോർജ് ഇത്തരം പരാമർശങ്ങൾ മുമ്പും നടത്തിയിട്ടുണ്ട്. എന്നെയും എന്റെ സമുദായത്തെയും വില കുറച്ച് പരാമർശിച്ചിട്ടുണ്ട്. ജോർജ് ഇപ്പോൾ പറഞ്ഞ വാക്കുകൾ ഞാൻ കേട്ടിട്ടില്ല. ഈ വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം മറുപടി പറയേണ്ട കാര്യമില്ല. പി.സി.ജോർജിനെ ബി.ജെ.പി പിന്തുണച്ചത് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടായിരിക്കും" - വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |