പത്തനംതിട്ട: കെട്ടിട നികുതി ചോദിച്ചതിനെ തുടർന്ന് സി.പി.എം ഏരിയ സെക്രട്ടറി എം.വി. സഞ്ജു ഭീഷണിപ്പെടുത്തിയ നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജോർജ് അവധി തീർന്നതിനാൽ ഇന്ന് ജോലിക്കെത്തും. ഇനി നാരങ്ങാനത്തേക്ക് ഇല്ല എന്ന് പറഞ്ഞാണ് വില്ലേജ് ഓഫീസർ അവധിയിൽ പോയത്. ഏരിയ സെക്രട്ടറിയുമായുള്ള പ്രശ്നങ്ങളെല്ലാം തീർന്നെന്ന് അദ്ദേഹം പറഞ്ഞു. ''ഏരിയാ സെക്രട്ടറിയെ ഫോണിൽ വിളിച്ചു. ഞാൻ അവിടെ ജോലി ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നു ചോദിച്ചു. ധൈര്യമായി വന്നോളൂ, ഒരു കുഴപ്പവുണ്ടാകില്ല എന്ന് അദ്ദേഹം ഉറപ്പുനൽകി "- ജോസഫ് ജോർജ് പറഞ്ഞു. വില്ലേജ് ഓഫീസർ വിളിച്ചിരുന്നതായി എം.വി. സഞ്ജുവും പറഞ്ഞു.
ഇരുവരും തമ്മിൽ നേരത്തെ നടത്തിയ ഫോൺ സംഭാഷണം പുറത്തുവിട്ടത് വില്ലേജ് ഓഫീസറാണ്. സംസാരത്തിനിടയിൽ തർക്കം രൂക്ഷമാവുകയും ഏരിയാ സെക്രട്ടറി വില്ലേജ് ഓഫീസറെ ഓഫീസിൽ കയറി വെട്ടുമെന്ന് പറയുകയുമായിരുന്നു. വില്ലേജ് ഓഫീസർ പ്രകോപനമുണ്ടാക്കിയതുകൊണ്ടാണ് അങ്ങനെ പറയേണ്ടി വന്നതെന്നായിരുന്നു സഞ്ജുവിന്റെയും സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിന്റെയും നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |