കൊച്ചി: 'ഒരുത്തീ' സിനിമയുടെ വാർത്താസമ്മേളനത്തിനിടെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ വിനായകൻ. തന്റെ ഭാഷാപ്രയോഗം മൂലം മാദ്ധ്യമപ്രവർത്തകയായ സഹോദരിക്ക് വിഷമം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നതായി വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു. നടി നവ്യ നായരും സംവിധായകൻ വി.കെ. പ്രകാശും പങ്കെടുത്ത വാർത്താസമ്മേളനത്തിൽ 'മീ ടൂ' വിനെക്കുറിച്ചും തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ചും വിനായകൻ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |