തൃശൂർ: രാഹുൽ ഗാന്ധിയെ ജനാധിപത്യ വിരുദ്ധമായി പുറത്താക്കിയവർക്ക് കർണാടക ജനത അയോഗ്യത കൽപ്പിച്ച തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന് ഊർജ്ജമാകുമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. 23 മുതൽ 26 വരെ തൃശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ടി.എൻ. പ്രതാപൻ എം.പി, സ്വാഗത സംഘം വർക്കിംഗ് പ്രസിഡന്റ് ജോസ് വള്ളൂർ, പി.എ. മാധവൻ, ഒ. അബ്ദുറഹ്മാൻ കുട്ടി, ടി.വി. ചന്ദ്രമോഹൻ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് എസ്.എം. ബാലു, ജില്ലാ പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ്, സംസ്ഥാന ഭാരവാഹികളായ സി. പ്രമോദ്,അഭിലാഷ് പ്രഭാകർ, ശോഭാ സുബിൻ, ലിന്റോ പി. ആന്റു, സജീർ ബാബു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |