തിരുവനന്തപുരം: അന്ധവിശ്വാസത്തിനും ലഹരി ഉപയോഗത്തിനുമെതിരെ ബോധവത്കരണം വേണമെന്ന് മന്ത്രി വി.എൻ.വാസവൻ. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന്, അനാചാരം,അന്ധവിശ്വാസം തുടങ്ങിയവയ്ക്കെതിരെ ഒരു മാസം നീണ്ടുനിൽക്കുന്ന ആശയപ്രചാരണ ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കലാകാരൻമാരെയും വിവിധ മേഖലകളിലുള്ളവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ബോധവത്കരണവും പ്രചാരണവും കാര്യക്ഷമമായ രീതിയിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട സാമൂഹ്യ വിപത്തുകൾക്കെതിരെ വേദിയിൽ കവിത ചൊല്ലി. അയ്യങ്കാളി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ വിശിഷ്ടാഥിതിയായിരുന്നു.കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കെ. ജനാർദ്ദനൻ,ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ,സാംസ്കാരിക വകുപ്പ് ഡയറക്ടർ മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |