SignIn
Kerala Kaumudi Online
Saturday, 21 September 2024 5.36 AM IST

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനമിറങ്ങി

Increase Font Size Decrease Font Size Print Page
voting

തിരുവനന്തപുരം: മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 42 തദ്ദേശ വാർഡുകളിലെയും വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. നാമനിർദ്ദേശപത്രിക വരണാധികാരിക്കോ ഉപവരണാധികാരിക്കോ 27വരെ സമർപ്പിക്കാം.

പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രിക നൽകാം. 28 നാണ് സൂക്ഷ്മ പരിശോധന. 30 വരെ പത്രിക പിൻവലിക്കാം. സിമെന്ററി വോട്ടർ പട്ടിക 25ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പിന് 94 പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കി. പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനവും തുടരുകയാണ്. വോട്ടിംഗ് മെഷീൻ സംബന്ധിച്ച പരിശീലനം ഉടനാരംഭിക്കും.

രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. മേയ് 18ന് രാവിലെ 10ന് വോട്ടെണ്ണും. രണ്ട് ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VOTING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.