കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ ഓൺലൈൻ പോർട്ടലിൽ ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾക്ക് കരാർ ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നൽകാൻ ഓപ്ഷനില്ലാത്തത് ഡിജിറ്റൽ വിവേചനമാണെന്ന് ഹൈക്കോടതി. ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകാനാവുന്ന വിധത്തിൽ പോർട്ടലിൽ രണ്ടു മാസത്തിനകം മാറ്റം വരുത്താൻ ജസ്റ്റിസ് എൻ. നഗരേഷ് നിർദ്ദേശിച്ചു. കോഴിക്കോട് വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയടക്കമുള്ളവർ നൽകിയ ഹർജികളിലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |