SignIn
Kerala Kaumudi Online
Sunday, 20 October 2024 1.09 AM IST

ഒറ്റയടിക്ക് 'വേലിചാടി' കൊമ്പനാന

Increase Font Size Decrease Font Size Print Page
elephant

ബംഗളൂരു: കിടങ്ങ് കുഴിച്ചും ഇരുമ്പുവേലി കെട്ടിയും ആനയെ തടയാമെന്ന് കരുതിയ നാട്ടുകാരെ വിഡ്ഢികളാക്കി ഇരുമ്പുവേലി ചാടിക്കടന്ന് കൊമ്പനാന!. കർണാടക മൈസൂരുവിന് സമീപം നാഗരഹോളിലാണ് സംഭവം.

ഇരുമ്പുവേലിക്ക് മേൽ മുൻകാലുകൾ കയറ്റിവച്ച് പിൻകാലുകൾ വേലിക്ക് മുകളിലൂടെ ഉയർത്തി അപ്പുറം കടക്കുന്ന ആനയുടെ ദൃശ്യങ്ങൾ അമ്പരപ്പോടെയാണ് ആളുകൾ കണ്ടത്.

നാഗർഹോളെ ടൈഗർ റിസർവ് ഡയറക്ടർ മഹേഷ്‌ കുമാറാണ് വീരനഹോസള്ളി റേഞ്ചിൽ നിന്ന് 27 സെക്കൻഡുള്ള ഈ അപൂർവ ദൃശ്യം പകർത്തിയത്. സമീപത്തെ കൃഷിയിടത്തിലിറങ്ങിയ കൊമ്പൻ തീറ്റ കഴിച്ചശേഷം സാവധാനം ഇരുമ്പുവേലി കടക്കുന്നത് അവിചാരിതമായാണ് മഹേഷിന്റെ കണ്ണിലുടക്കിയത്. സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ രണ്ട് ലക്ഷത്തിലധികം പേർ കണ്ടു.

ആന ഇത്ര എളുപ്പത്തിൽ വേലി കടക്കുമോ എന്നാണ് പലരും അമ്പരന്നത്.

തമിഴ്നാട് നിയമസഭാ അംഗം ടി.ആർ.ബി രാജ വീഡിയോ പങ്ക് വച്ച് തമിഴ്നാട് ധനമന്ത്രിക്ക് ടാഗ് ചെയ്ത് ഇങ്ങനെ കുറിച്ചു.

'വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ കടക്കുന്നത് തടയാൻ കിടങ്ങുകളെക്കുറിച്ചും ബാരിക്കേഡുകളെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ മൃഗങ്ങൾ അവയെ മറികടക്കാൻ പഠിച്ചിരിക്കുന്നു. '

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WILDLIFE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.