SignIn
Kerala Kaumudi Online
Friday, 26 April 2024 8.28 AM IST

സ്ത്രീകൾക്ക് പറയാം 'അപരാജിത' കേൾക്കും

womens-empowerment

 9497996992 നമ്പരിൽ വിളിക്കാം, പരാതികൾ aparajitha.pol@kerala.gov.in ലേക്ക് അയയ്ക്കാം

തിരുവനന്തപുരം : സ്ത്രീധന, ഗാർഹിക പീഡനങ്ങൾ തുറന്നു പറയാനാകാതെ സ്വജീവൻ ബലി നൽകി മോചനം നേടാൻ സ്ത്രീകൾ ഇനി തയ്യാറാകരുത്. നിങ്ങളുടെ ഏതു പ്രശ്നത്തിനും അടിയന്തര പരിഹാരം ഉറപ്പാക്കാൻ സർക്കാർ സംവിധാനമായ അപരാജിതയുണ്ട്. സ്ത്രീകൾക്കെതിരായ സൈബർ അതിക്രമങ്ങൾ തടയുന്നതിന് നിലവിലുള്ള സംവിധാനമാണിത്.

സ്ത്രീധന, ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിനാണ് അപരാജിത സജ്ജമാക്കിയത്. ഇത് കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡി.ജി.പിയുടെ കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. 9497900999, 9497900286 എന്നീ നമ്പരുകളിലാണ് പൊലീസ് ആസ്ഥാനത്ത് വിളിക്കേണ്ടത്.

നിശാന്തിനി നോഡൽ ഓഫീസർ

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയമിച്ചു. സഹയാത്തിന് ഒരു വനിതാ എസ്.ഐയും ഉണ്ടാകും. 9497999955 എന്ന നമ്പറിൽ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘത്തെ വിളിക്കാം. ഇത് കൂടാതെ അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളുടെ പരാതി ജില്ലാ പൊലീസ് മേധാവിമാർ ഓൺലൈൻ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിർദ്ദേശിക്കുന്ന 'ഡൊമസ്റ്റിക് കോൺഫ‌്ളിക്റ്റ് റെസല്യൂഷൻ സെന്ററി"ന്റെ പ്രവർത്തനവും ജില്ലകളിൽ കാര്യക്ഷമമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WOMENS EMPOWERMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.