യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ വിമർശനം
പാലക്കാട്: അഹല്യ കാമ്പസിൽ നടന്ന യൂത്ത് കോൺഗ്രസ് യുവ ചിന്തൻ ശിബിരം സംസ്ഥാന ക്യാമ്പിൽ നേതൃത്വത്തിനെതിരെ വിമർശനം. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെയാണ് കൂടുതൽ വിമർശനം ഉയർന്നത്.
ഷാഫിയുടെ പ്രവർത്തനങ്ങൾ പലപ്പോഴും ഷോ മാത്രമായി മാറുന്നുവെന്നാണ് പ്രധാന പരാതി. കാണുന്നവർക്കൊപ്പമെല്ലാം സെൽഫി എടുത്തത് കൊണ്ട് മാത്രം സംഘടന വളരില്ല. ഷാഫിയുടെ മാതൃക പിന്തുടർന്ന് മറ്റ് ചില നേതാക്കളും ഇതേ പ്രവർത്തന ശൈലി സ്വീകരിക്കുന്നു. ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തിൽ നടന്ന സംഘടനാ പ്രമേയത്തിൻമേലുള്ള ചർച്ചയിലാണ് വിമർശനം. പണിയെടുക്കാൻ ഒരു വിഭാഗവും നേതാക്കളാകാൻ മറ്റൊരു വിഭാഗവുമെന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിന് മാറ്റമുണ്ടാകണം. യൂത്ത് കോൺഗ്രസ് നേതാക്കൾ ഇപ്പോഴും ഗ്രൂപ്പിസത്തിന്റെ വക്താക്കളായാണ് നിലകൊള്ളുന്നത്. ഗ്രൂപ്പ് കളിച്ച് നടന്നാൽ ഇനിയും പ്രതിപക്ഷത്ത് തന്നെ തുടരേണ്ടിവരുമെന്നും പ്രതിനിധികൾ ഓർമ്മപ്പെടുത്തി. മൂന്ന് ദിവസമായി നടന്ന ക്യാമ്പ് ഇന്നലെ സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |