1961:കാൽപ്പാടുകൾ എന്ന ചിത്രത്തിൽ ജാതിഭേതം,മതദ്വേഷം എന്ന
ഗാനത്തിലൂടെ പിന്നണി ഗായകനായി
1963:ബൊമ്മയ് എന്ന ചിത്രത്തിലെ നീയും ബൊമ്മയ് എന്ന ഗാനം ആലപിച്ച് തമിഴിൽ അരങ്ങേറ്റം
1968: മഹാകവി ജി. ശങ്കരക്കുറുപ്പ് ഗാനഗന്ധർവൻ പട്ടം നൽകി
1970:ജയ് ജവാൻ ജയ് കിസാൻഎന്ന സിനിമയിലൂടെ ആദ്യമായി ബോളിവുഡിൽ പാടി.സംസ്ഥാന ചലച്ചിത്ര പുരസ്കാരം
1971: ബോളിവുഡിൽ പാടി ആദ്യം റിലീസായ ചിത്രം ഛോട്ടി സി ബാത്ത്
സംസ്ഥാന പുരസ്കാരം
മലയാളത്തിൽ 500-ാം ഗാനമായ വാഹിനി പ്രേമവാഹിനി ആലപിച്ചു
1972 : ആദ്യ ദേശീയ അവാർഡ് അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനത്തിന്
1973: ഗായത്രിയിലെ പത്മതീർഥമേ ഉണരൂ എന്ന ഗാനത്തിന് ദേശീയ-സംസ്ഥാന അവാർഡുകൾ
1980 : മേള, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, അങ്ങാടി എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് സംസ്ഥാന അവാർഡ്
1982 : മേഘസന്ദേശം എന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിന് ദേശീയ - സംസ്ഥാന അവാർഡ്
1986 :കലൈമാമണി പുരസ്കാരം, നഖക്ഷതങ്ങളിലെ ഗാനത്തിന് സംസ്ഥാന അവാർഡ്
1989: അണ്ണാമലൈ സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു
1991: ഭരതത്തിലെ രാമകഥാ ഗാനലയം എന്ന ഗാനത്തിലൂടെ വീണ്ടും ദേശീയ അവാർഡ്
1993: ജയരാജ് സംവിധാനം ചെയ്ത സോപാനത്തിലെ ഗാനങ്ങൾക്ക് ദേശീയ പുരസ്കാരം .
ആകാശദൂത്, പാഥേയം, ചെങ്കോൽ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് സംസ്ഥാന അവാർഡ്
1994: നാഷണൽ സിറ്റിസൺസ് അവാർഡ് മദർ തെരേസയിൽ നിന്ന് സ്വീകരിച്ചു, പരിണയത്തിലെ പാട്ടിന് സംസ്ഥാന അവാർഡ്
1999:സംഗീതത്തിനും സമാധാനത്തിനും നൽകിയ സംഭാവനകൾക്ക് യുനെസ്കോ പുരസ്കാരം
2002 :പദ്മഭൂഷൺ
ഇന്ത്യൻ ഫൈൻ
ആർട്സ് സൊസൈറ്റി
യുടെ സംഗീത കലാസി
ഗാമണി അവാർഡ്
രഞ്ജിനി സംഗീത കലാ
രത്ന അവാർഡ്
2003: ജെ.സി.ഡാനിയൽ അവാർഡ്
2004: ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
2005: വിസ്ഡം ഇന്റർനാഷണൽ അവാർഡ്
2008: വാൻക്വർ സിംഫണി ഓർക്കസ്ട്രയിൽ അംഗത്വം
2009: എം.ജി സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു.
മധ്യവേനലിലെ ഗാനത്തിന് സംസ്ഥാന അവാർഡ്
ഇന്റർനാഷണൽ പാർലമെന്റ് ഫോർ സേഫ്ടി ആൻഡ്
പീസിൽ സെനറ്റംഗമായി
2010:കേരള സംഗീത നാടക അക്കാഡമി അവാർഡ്
35 സംസ്ഥാന അവാർഡുകൾ
25 എണ്ണം മലയാള ചലച്ചിത്ര ഗാനാലാപനത്തിന്.
അഞ്ചുതവണ തമിഴ്നാട് സർക്കാരിന്റെയും നാലുതവണ ആന്ധ്ര സർക്കാരിന്റെയും
ഒരു തവണ പശ്ചിമ ബംഗാൾ സർക്കാരിന്റെയും അവാർഡിന് അർഹനായി
8 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ
പത്മ പുരസ്കാരങ്ങൾ
1975 പത്മശ്രീ
വേറിട്ട ആലാപന ശൈലിയും ശബ്ദ മാധുര്യവുമാണ്
ഇൗ ബഹുമതിക്ക് അർഹനാക്കിയത്
2002
പത്മഭൂഷൺ
കാലത്തിന് അതീതനായ ഗായകൻ.
2017
പത്മവിഭൂഷൺ പുരസ്കാരം
ചലച്ചിത്ര പിന്നണി ഗാനരംഗത്തിന് പുറമേ കർണാടക സംഗീതത്തിലും വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞു
COMMENTS
ഇന്ത്യ ജന്മം നൽകിയ ഏറ്റവും മികച്ച കലാകാരനാണ് യേശുദാസ്.അദ്ദേഹിന്റെ ശരീരത്തിന് 81 വർഷത്തിന്റെ പ്രായമുണ്ടായിരിക്കാം.
എന്നാൽ ശബ്ദവും മനസും ഇരുപതുകാരന്റേതാണ് :കമലഹാസൻ
ദാസ് സാറിനോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നിട്ടും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ പാടുമ്പോൾ ഇപ്പോഴും എനിക്ക് ഭയം തോന്നാറുണ്ട് :ചിത്ര
മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകരോടൊപ്പം കെ.ജെ.യേശുദാസ് പാടിയ ഗാനങ്ങളുടെ എണ്ണം
ജി.ദേവരാജൻ 654
രവീന്ദ്രൻ 339
എ.ടി ഉമ്മർ 318
വി.ദക്ഷിണാമൂർത്തി 285
ശ്യാം 277
എം.കെ അർജുനൻ 260
ജോൺസൺ 229
മോഹൻസിത്താര 191
എസ്.പി. വെങ്കിടേഷ് 168
എം.എസ്. ബാബുരാജ് 142
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |