SignIn
Kerala Kaumudi Online
Friday, 10 May 2024 8.54 PM IST

തലസ്ഥാനത്ത് സിക്ക വൈറസ് ബാധിതരായി മൂന്നുപേർ കൂടി,​ ഒരുവയസും 10 മാസവും പ്രായമുള്ള കുഞ്ഞിനും രോഗം

zika

തിരുവനന്തപുരം : തലസ്ഥാനത്ത് ഒരുവയസും 10മാസവും പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്നു പേരിൽക്കൂടി സിക്ക വൈറസ് കണ്ടെത്തി. 46 വയസുള്ള പുരുഷനും 29 വയസുള്ള ആരോഗ്യപ്രവർത്തകയുമാണ് മറ്റു രണ്ടുപേർ. ഇതോടെ സംസ്ഥാനത്ത് 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

നേരത്തെ രോഗം കണ്ടെത്തിയ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ മറ്റു രോഗങ്ങൾക്ക് ചികിത്സയ്ക്കെത്തിയതാണ് കുഞ്ഞും 40കാരനും. ആരോഗ്യപ്രവർത്തക ഇതേ ആശുപത്രിയിലെ ജീവനക്കാരിയാണ്. കഴിഞ്ഞ ദിവസം ഈ ആശുപത്രിയിലെ 13 ജീവനക്കാർക്ക് രോഗം കണ്ടെത്തിയിരുന്നു. സ്വകാര്യ ആശുപത്രിയിൽ നിന്നു കോയമ്പത്തൂർ ലാബിൽ അയച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എട്ടു സാമ്പിളുകളിലാണ് മൂന്ന് എണ്ണം പോസിറ്റീവായത്.

സംസ്ഥാനത്ത് ആദ്യമായി 24കാരിയായ ഗർഭിണിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സിക്കയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച ആറംഗ സംഘം ആരോഗ്യവകുപ്പ് അധികൃതരുമായി ആശയവിനിമയം നടത്തി. രോഗം കൂട്ടത്തോടെ സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രി സന്ദർശിച്ചു. ആദ്യ കേസ് കണ്ടെത്തിയ യുവതിയുടെ സ്വദേശമായ പാറശാലയിലും അവർ താമസിച്ചിരുന്ന നന്തൻകോടും സന്ദർശിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഉൾപ്പെടെയുള്ളവരുമായി ഓൺലൈനിലൂടെയാണ് കൂടിക്കാഴ്ച നടത്തിയത്. സംഘം ഇന്ന് ജില്ലാ മെഡിക്കൽ ഓഫീസിലെത്തി വിശദമായ ചർച്ച നടത്തും.

ഫ​ല​മ​റി​യാ​ൻ​ ​ദി​വ​സ​ങ്ങ​ൾ​ ​കാ​ത്തി​രി​ക്കേ​ണ്ട, സി​ക്ക​ ​പ​രി​ശോ​ധ​ന​ ​ഇ​ന്നു​മു​ത​ൽ​ ​കേ​ര​ള​ത്തിൽ,​

​നാ​ലു​ ​ലാ​ബു​ക​ളി​ലാ​യി​ 2100​പ​രി​ശോ​ധ​നാ​ ​കി​റ്റു​ക​ളെ​ത്തി


തി​രു​വ​ന​ന്ത​പു​രം​:​ ​സി​ക്ക​ ​വൈ​റ​സ് ​സാ​ന്നി​ദ്ധ്യം​ ​ക​ണ്ടെെ​ത്താ​നു​ള്ള​ ​പ​രി​ശോ​ധ​ന​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്നു​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒഫ് ​വൈ​റോ​ള​ജി​ ​ലാ​ബു​ക​ളെ​യാ​ണ് ​ആ​ശ്ര​യി​ക്കു​ന്ന​ത്.​ ​തി​രു​വ​ന​ന്ത​പു​രം,​ ​തൃ​ശൂ​ർ,​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലും​ ​ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​വ​ള​പ്പി​ലെ​ ​എ​ൻ.​ഐ.​വി​ ​യൂ​ണി​റ്റി​ലു​മാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ക്കു​ക.​ ​ഫ​ല​മ​റി​യാ​ൻ​ ​ദി​വ​സ​ങ്ങ​ൾ​ ​കാ​ത്തി​രി​ക്കേ​ണ്ട.
ആ​ല​പ്പു​ഴ​ ​എ​ൻ.​ഐ.​വി​യി​ൽ​ ​പ​രി​ശോ​ധ​ന​ ​ആ​രം​ഭി​ച്ചു.​ ​മ​റ്റ് ​മൂ​ന്നി​ട​ങ്ങ​ളി​ൽ​ ​ആ​ദ്യ​മാ​യാ​ണ് ​സി​ക്ക​ ​പ​രി​ശോ​ധ​ന​ ​ന​ട​ക്കു​ന്ന​ത്.​ 2100​ ​പി.​സി.​ആ​ർ.​ ​കി​റ്റു​ക​ൾ​ ​പൂ​നെ​ ​എ​ൻ.​ഐ.​വി​യി​ൽ​ ​നി​ന്നും​ ​എ​ത്തി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​രം​ 1000,​ ​തൃ​ശൂ​ർ​ 300,​ ​കോ​ഴി​ക്കോ​ട് 300,​ ​ആ​ല​പ്പു​ഴ​ ​എ​ൻ.​ഐ.​വി.​ 500​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​കി​റ്റു​ക​ൾ​ ​ല​ഭി​ച്ച​ത്.

​ഫ​ല​മ​റി​യാ​ൻ​ ​എ​ട്ട് ​മ​ണി​ക്കൂർ
ആ​ർ.​ടി.​പി.​സി.​ആ​ർ.​ ​പ​രി​ശോ​ധ​ന​ ​വ​ഴി​യാ​ണ് ​സി​ക്ക​ ​സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.​ ​ര​ക്തം,​ ​മൂ​ത്രം​ ​സാ​മ്പി​ളു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​പ​രി​ശോ​ധ​ന​ ​ന​ട​ത്താം​ .​ ​ര​ക്ത​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്താ​നാ​ണ് ​പൂ​ന​ ​എ​ൻ.​ഐ.​വി​യി​ൽ​ ​നി​ന്നു​ള്ള​ ​നി​ർ​ദ്ദേശം.​ 5​ ​എം.​എ​ൽ ​ര​ക്തം​ ​ശേ​ഖ​രി​ച്ച് ​അ​തി​ൽ​ ​നി​ന്നു ​സി​റം​ ​വേ​ർ​തി​രി​ച്ചാ​ണ് ​പ​രി​ശോ​ധ​ന.​ ​തു​ട​ക്ക​ത്തി​ൽ​ ​ഒ​രു​ ​പ​രി​ശോ​ധ​ന​യ്ക്ക് ​എ​ട്ട് ​മ​ണി​ക്കൂ​ർ​ ​വേ​ണം.

​കൂ​ടു​ത​ൽ​ ​ലാ​ബു​കൾ
മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ൾ​ക്ക് ​പു​റ​മേ​ ​പ​ബ്ലി​ക് ​ഹെ​ൽ​ത്ത് ​ലാ​ബി​ലും​ ​സി​ക്ക​ ​പ​രി​ശോ​ധ​ന​യ്ക്ക് ​സം​വി​ധാ​ന​മൊ​രു​ങ്ങു​ന്നു.​ ​സം​സ്ഥാ​ന​ത്ത് ​ആ​ർ.​ടി.​പി.​സി.​ആ​ർ.​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്താ​ൻ​ ​ക​ഴി​യു​ന്ന​ 27​ ​സ​ർ​ക്കാ​ർ​ ​ലാ​ബു​ക​ളാ​ണു​ള്ള​ത്.​ ​കൂ​ടു​ത​ൽ​ ​ടെ​സ്റ്റ് ​കി​റ്റു​ക​ൾ​ ​എ​ത്തു​ന്ന​ ​മു​റ​യ്ക്ക് ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​എ​ല്ലാ​ ​ലാ​ബു​ക​ളി​ലും​ ​സി​ക്ക​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്താ​നാ​ണ് ​തീ​രു​മാ​നം.


'​സി​ക്ക​ ​വൈ​റ​സ് ​പ്ര​തി​രോ​ധം​ ​ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ​ ​ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന​ ​രോ​ഗി​ക​ളെ​ ​പ്ര​ത്യേ​കി​ച്ചും​ ​ഗ​ർ​ഭി​ണി​ക​ളെ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​മാ​ക്കാ​ൻ​ ​ആ​ശു​പ​ത്രി​ക​ൾ​ക്ക് ​നി​ർ​ദേ​ശം​ ​ന​ൽ​കി.'

-​വീ​ണാ​ ​ജോ​ർ​ജ്
ആ​രോ​ഗ്യ​മ​ന്ത്രി

സി​ക​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​ഡ്രൈ​ഡേ​ ​ആ​ച​രി​ക്ക​ണം​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​ഡെ​ങ്കി,​ ​ചി​ക്കു​ൻ​ഗു​നി​യ​ ​തു​ട​ങ്ങി​യ​ ​വൈ​റ​സ് ​രോ​ഗ​ങ്ങ​ളെ​ ​പോ​ലെ​ ​ഈ​ഡി​സ് ​കൊ​തു​കു​ക​ൾ​ ​പ​ര​ത്തു​ന്ന​ ​സി​ക​ ​വൈ​റ​സ് ​രോ​ഗം​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​വീ​ട്ടി​ലും​ ​പ​രി​സ​ര​ത്തും​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ ​വെ​ള്ളം​ ​നീ​ക്കാ​ൻ​ ​ആ​ഴ്ച​യി​ലൊ​രു​ ​ദി​വ​സം​ ​എ​ല്ലാ​ ​വീ​ടു​ക​ളി​ലും​ ​ഡ്രൈ​ഡേ​ ​ആ​ച​രി​ക്ക​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ൽ​ ​ഈ​ഡി​സ് ​ഈ​ജി​പ്‌​തൈ​ ​കൊ​തു​ക് ​സാ​ന്ദ്ര​ത​ ​വ​ള​രെ​ ​കൂ​ടു​ത​ലാ​ണ്.​ ​സി​ക​ ​രോ​ഗം​ ​ഗ​ർ​ഭി​ണി​ക​ളെ​ ​ബാ​ധി​ച്ചാ​ൽ​ ​ഗ​ർ​ഭ​സ്ഥ​ ​ശി​ശു​ക്ക​ൾ​ക്ക് ​ത​ല​ച്ചോ​റി​ൻെ​റ​ ​വ​ള​ർ​ച്ച​ ​മു​ര​ടി​ക്കു​ന്ന​ ​മൈ​ക്രോ​കെ​ഫ​ലി​ ​എ​ന്ന​ ​വൈ​ക​ല്യ​ത്തി​ന് ​സാ​ദ്ധ്യ​ത​യു​ണ്ട്.​അ​പൂ​ർ​വ​മാ​യി​ ​സു​ഷു​മ്‌​ന​ ​നാ​ഡി​യെ​ ​ബാ​ധി​ക്കു​ന്ന​ ​ഗി​ല്ല​ൻ​ ​ബാ​രി​ ​സി​ൻ​ഡ്രോം​ ​സി​ക​ ​രോ​ഗി​ക​ളി​ൽ​ ​ക​ണ്ടി​ട്ടു​ണ്ട്.​ ​കേ​ര​ള​ത്തി​ൽ​ ​സി​ക​ ​ക​ണ്ടെ​ത്തി​യ​ ​വ​നി​ത​ ​പ്ര​സ​വി​ച്ച​ ​കു​ട്ടി​യി​ൽ​ ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​മൊ​ന്നും​ ​ഇ​ല്ലെ​ന്ന​ത് ​ആ​ശ്വാ​സ​ക​ര​മാ​ണ്.​ ​അ​മ്മ​യും​ ​കു​ഞ്ഞും​ ​സു​ഖ​മാ​യി​രി​ക്കു​ന്നു.
കെ​ട്ടി​ക്കി​ട​ക്കു​ന്ന​ ​വെ​ള്ള​ത്തി​ലാ​ണ് ​ഈ​ഡി​സ് ​കൊ​തു​കു​ക​ൾ​ ​വ​ള​രു​ന്ന​ത്.​ ​ഇ​ത്ത​രം​ ​കൊ​തു​കു​ക​ൾ​ ​അ​ധി​ക​ദൂ​രം​ ​പ​റ​ക്കാ​റി​ല്ല.​ ​വീ​ടു​ക​ളു​ടെ​ ​പ​രി​സ​ര​ത്ത് ​ത​ന്നെ​യു​ണ്ടാ​വും.​ ​കൊ​തു​ക് ​പെ​റ്റ് ​പെ​രു​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​ഉ​റ​വി​ട​ങ്ങ​ൾ​ ​ഇ​ല്ലാ​താ​ക്ക​ണം.
വൈ​കു​ന്നേ​ര​ങ്ങ​ളി​ലും​ ​രാ​വി​ലെ​യു​മാ​ണ് ​ഈ​ ​കൊ​തു​ക​ൾ​ ​വീ​ട്ടി​ലേ​ക്ക് ​ക​ട​ന്ന് ​ക​ടി​ക്കു​ന്ന​ത്.​ ​വൈ​കി​ട്ടു​ ​മു​ത​ൽ​ ​രാ​വി​ലെ​ ​വ​രെ​ ​വീ​ടു​ക​ളു​ടെ​ ​ക​ത​കും​ ​ജ​നാ​ല​ക​ളും​ ​അ​ട​ച്ചി​ട​ണം.​ ​തു​റ​ന്നി​ട്ടാ​ൽ​ ​കൊ​തു​കു​വ​ല​ ​ഉ​പ​യോ​ഗി​ച്ച് ​മ​റ​യ്ക്ക​ണം.
പ്രാ​ണീ​ജ​ന്യ​ ​രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന് ​വെ​ക്ട​ർ​ ​ക​ൺ​ട്രോ​ൾ​ ​യൂ​ണി​റ്റു​ക​ൾ​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​ക്കും.​ ​ചേ​ർ​ത്ത​ല​യി​ലും​ ​കോ​ഴി​ക്കോ​ട്ടു​മു​ള്ള​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ഡി​സീ​സ് ​ക​ൺ​ട്രോ​ളി​ന്റെ​യും​ ​ഇ​ന്ത്യ​ൻ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​റി​സ​ർ​ച്ചി​ന്റെ​ ​കോ​ട്ട​യ​ത്തെ​ ​വെ​ക്ട​ർ​ ​ക​ൺ​ട്രോ​ൾ​ ​റി​സ​ർ​ച്ച് ​സെ​ന്റ​റി​ന്റെ​യും​ ​സ​ഹാ​യ​വും​ ​കൊ​തു​ക് ​നി​യ​ന്ത്ര​ണ​ത്തി​ന് ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ZIKA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.