തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഓഡിറ്റഡ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് 31നകം നിർദ്ദിഷ്ട ഫോറത്തിൽ കെ-റെറയുടെ വെബ്പോർട്ടൽ വഴി പ്രസിദ്ധീകരിക്കാത്ത റിയൽ എസ്റ്റേറ്റ് പ്രമോട്ടർമാർക്ക് പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. സ്റ്റേറ്റ്മെന്റ് പ്രസിദ്ധീകരിക്കേണ്ടിയിരുന്ന അവസാന തീയതി 2021 ഒക്ടോബർ 31 ആയിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തിൽ ഡിസംബർ 31 വരെ ഇത് നീട്ടിക്കൊടുത്തിരുന്നു. എന്നിട്ടും സ്റ്റേറ്റ്മെന്റ് പ്രസിദ്ധീകരിക്കാത്തവർ 31നകം അപ്ലോഡ് ചെയ്തില്ലെങ്കിൽ അവരുടെ പേരുവിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് rera.kerala.gov.inലൂടെ പ്രസിദ്ധീകരിക്കുമെന്നും നിയമപ്രകാരമുള്ള പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |