SignIn
Kerala Kaumudi Online
Sunday, 01 March 2026 11.33 PM IST

ശബരിമലയ്‌ക്കെതിരായ പിണറായി സർക്കാരിന്റെ ഗൂഢാലോചന തുടർന്നാൽ പ്രതിഷേധത്തിൽ ബിജെപിയും ചേരുമെന്ന് കെ സുരേന്ദ്രൻ

Increase Font Size Decrease Font Size Print Page
k-surendran

തിരുവനന്തപുരം: ശബരിമല തീർത്ഥാടനം അലങ്കോലമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഓൺലൈൻ ക്യൂ മാത്രം മതിയെന്ന സർക്കാർ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഓൺലൈൻ വഴി മാത്രം ദർശനം പരിമിതപ്പെടുത്തുന്നത് അപ്രയോഗികവും അശാസ്ത്രീയവുമാണ്. ഭക്തരുടെ മൗലികമായ ആവശ്യം സർക്കാറും ബോർഡും പരിഗണിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ ഭക്തർക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ് സർക്കാരിന്റെ പുതിയ നയം. വെർച്ച്വൽ ബുക്കിംഗ് ബിജെപി എതിർക്കുന്നില്ല. എന്നാൽ 10-20 ശതമാനം സ്‌പോട്ട് ബുക്കിംഗ് കൂടി വേണം. ഒരു ദിവസം 80,000 പേരെ മാത്രമേ ശബരിമലയിൽ പ്രവേശിപ്പിക്കാൻ കഴിയൂവെന്ന് ദേവസ്വം ബോർഡ് പറയുന്നത് അംഗീകരിക്കാനാവില്ല. അവലോകനയോഗത്തിൽ ഒരു തീരുമാനവുമുണ്ടായില്ല.

ശബരിമല തീർത്ഥാടനത്തിലെ മുന്നൊരുക്കത്തിൽ സർക്കാരിനും ബോർഡിനും വലിയ വീഴ്ചയുണ്ട്. തീർത്ഥാടനം ആരംഭിക്കാൻ ഇനി ഒരു മാസം കൂടിയേയുള്ളൂ. പ്രാഥമിക സൗകര്യങ്ങൾ ഒന്നും തന്നെ പമ്പയിലും സന്നിധാനത്തും ഇടത്താവളങ്ങളിലും ഒരുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാർ അലംഭാവം തുടരുകയാണ്. കെഎസ്ആർടിസിക്ക് ഭക്തരെ ചൂഷണം ചെയ്യാനുള്ള കാര്യത്തിൽ മാത്രമാണ് തീരുമാനമായത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് തികഞ്ഞ പരാജയമാണ്. സ്‌പോട്ട് ബുക്കിംഗ് ഏർപ്പെടുത്താൻ സർക്കാർ തയ്യാറാവണം. ഒന്നാം പിണറായി സർക്കാരിന്റെ ശബരിമലയ്‌ക്കെതിരായ ഗൂഢാലോചന കേരളം കണ്ടതാണ്. ഇനിയും ഇതേ നയം തുടരുകയാണെങ്കിൽ ഹൈന്ദവ സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിൽ ബിജെപിയും ഒപ്പം ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

അടിയന്തര പ്രമേയം ഭരണ പ്രതിപക്ഷ ഒത്തുകളിയാണ്. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതാണോ വലിയ പ്രശ്നം? ഗൗരവതരമായ പ്രശ്നങ്ങൾ ചർച്ചയാക്കുന്നില്ല. സ്വർണ്ണക്കടത്ത് ഉയർത്താൻ യുഡിഎഫിന് ധൈര്യമില്ല. രാജ്യദ്രോഹം പോലത്തെ വിഷയങ്ങൾ ചർച്ചയാവാതിരിക്കാനാണ് ഇടതും വലതും ശ്രമിക്കുന്നത്.

മഞ്ചേശ്വരം കേസിൽ സുന്ദര സ്വമേധയ പത്രിക പിൻവലിച്ചതന്നെന്ന് കോടതിക്ക് ബോദ്ധ്യമായി. എസ്.സി എസ്.ടി അതിക്രമ നിരോധന നിയമം നിലനിൽക്കില്ലെന്നും വിധി ന്യായം വ്യക്തമാക്കുന്നു. ഇതൊന്നും മനസിലാക്കാതെയാണ് യുഡിഎഫ് നേതാക്കൾ ബിജെപി സിപിഎം ഒത്തുകളി ആരോപണം ഉന്നയിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

TAGS: K SURENDRAN, BJP, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.