തൃശൂർ : മൂന്ന് ദിവസം നീളുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം. ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 മുതൽ 11 വരെ വൃന്ദാവൻ ഇന്നിൽ നടക്കും. സ്വാമി ചിദാനന്ദ പുരി ഉദ്ഘാടനം നിർവഹിക്കും. കെ.പി.ശശികല അദ്ധ്യക്ഷത വഹിക്കും. ആർ.വി.ബാബു, അഡ്വ.എസ്.ജയസൂര്യൻ എന്നിവർ വിഷയാവതരണം നടത്തും. 200 ഹിന്ദു സാമുദായിക സംഘടനയിൽ നിന്നും 300ഓളം പ്രതിനിധികൾ പങ്കെടുക്കും. നാളെ വൃന്ദാവൻ ഇന്നിലെ പ്രതിനിധി സമ്മേളനം ഹിന്ദു ജാഗരൻ മഞ്ച് ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത് ഉദ്ഘാടനം നിർവഹിക്കും. വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിക്കും. സമാപനസഭയിൽ ആർ.എസ്.എസ് പ്രാന്ത പ്രചാരക് എസ്.സുദർശൻ സമാപന സന്ദേശം നൽകും.
വൈകിട്ട് 6.30 മുതൽ കലാ സന്ധ്യ. 9 ന് സംസ്ഥാന സമ്പൂർണ്ണ പ്രതിനിധി സമ്മേളനം വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടക്കും. കെ.പി.ശശികല ടീച്ചർ, ആർ.എസ്.എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ രാം മാധവ്, മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ആർ.എസ്.എസ് ക്ഷേത്രീയ സഹ കാര്യവാഹക് എം.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് പ്രകടനവും പൊതുസമ്മേളനവും. സ്വാഗത സംഘം ചെയർമാൻ ഡോ.കെ.സി.പ്രകാശൻ അദ്ധ്യക്ഷത വഹിക്കും. രാമസിംഹൻ അബൂബക്കറെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |