കോഴിക്കോട് : പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കൾ ഇന്ന് കേരളത്തിലെ കോൺഗ്രസിലില്ലെന്ന് കെ.മുരളീധരൻ. നേരത്തെ പൊതുയോഗത്തിനോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ.കരുണാകരൻ, എ.കെ ആന്റണി, ഉമ്മൻചാണ്ടി എന്നിവർ മതിയാകുമായിരുന്നു. ഇന്ന് രാഹുൽഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണ്. ഈ അപചയത്തിന് മാറ്റം വന്നാലെ തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പുമെല്ലാം കോൺഗ്രസിന്റെ കൈകളിൽ നിൽക്കൂവെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസ് വെള്ളയിൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..
തൃശൂരിൽ നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഒരു വണ്ടിയിൽ കയറി യാത്ര ചെയ്യാൻ പറഞ്ഞു. വണ്ടിയിൽ സ്റ്റിയറിംഗും നട്ടും ബോൾട്ടുമൊന്നുമില്ല. തൃശൂരിൽ ചെന്ന് പെട്ടുപോയി. എങ്ങനെയൊക്കെയോ തടി കേടാകാതെ രക്ഷപ്പെട്ടു. തൃശൂരിലെ വോട്ടുകൾ ബി.ജെ.പിയിലേക്ക് പോയത് ഇപ്പോഴും കോൺഗ്രസ് വിദ്വാൻമാർ അറിഞ്ഞിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ ലാസ്റ്റ് ബസാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |