തിരുവനന്തപുരം: സംസ്ഥാനത്ത് 2019നു മുമ്പ് നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ അനുമതി നൽകുന്ന 2022ലെ പഞ്ചായത്ത്- മുനിസിപ്പാലിറ്റി ഭേദഗതി ബിൽ നിയമസഭ പാസാക്കി. അംഗീകൃത നഗര വികസന പദ്ധതികൾക്ക് വിരുദ്ധമായത്, വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള റോഡുകളിൽ നിന്ന് നിശ്ചിത അകലം പാലിക്കാത്തത്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത്, നെൽവയൽ- തണ്ണീർത്തട നിയമങ്ങൾ ലംഘിക്കപ്പെട്ടത് തുടങ്ങിയവ ഒഴികെയുള്ള കെട്ടിടങ്ങൾക്ക് ക്രമവത്കരണം സാദ്ധ്യമാക്കാനുള്ളതാണ് ബിൽ.
കെട്ടിട ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തിൽ വർദ്ധനവുണ്ടാക്കാനും ഇതോടെ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |