തിരുവനന്തപുരം: കിഫ്ബിയെ സംബന്ധിച്ച സി.എ.ജിയുടെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ട് വിവാദമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കിഫ്ബിക്കെതിരായ വാർത്തകൾ ഗോസിപ്പ് വാർത്തകളാണ്. അത് കേരളത്തെ തകർക്കും. സി.എ.ജിയുടേത് കരട് റിപ്പോർട്ട് പോലുമല്ലെന്നും മന്ത്രി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. സി.എ.ജി റിപ്പോർട്ടുകൾ ബന്ധപ്പെട്ട കമ്മിറ്റികളാണ് പരിശോധിക്കേണ്ടത്. അന്തിമ റിപ്പോർട്ട് നിയമസഭ പരിഗണിക്കുകയും സഭാസമിതി പരിശോധിക്കുകയും വേണം. ഇതൊന്നും നടക്കാത്ത സാഹചര്യത്തിൽ ചോർന്നു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവിനെപ്പോലുള്ളവർ വിമർശനം ഉയർത്തുന്നത് ശരിയാണോയെന്ന് ആലോചിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |