തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി വിവിധ പദ്ധതികളിൻ കീഴിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന ഫണ്ടുകളിൽ സി.പി.എം നേതാക്കൾ തിരിമറി നടത്തിയെന്ന ആരോപണത്തിന്മേൽ സമഗ്ര അന്വേഷണം വേണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
തലസ്ഥാനത്ത് എസ്.സി പ്രമോട്ടറായ ചെറുപ്പക്കാരനെ സ്വാധീനിച്ചു ഡി.വൈ.എഫ്.ഐ നേതാവ് തന്നെ അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടിലേക്കും മാതാപിതാക്കളുടെ അക്കൗണ്ടിലേക്കും ലക്ഷക്കണക്കിന് തുക വകമാറ്റിയെന്ന ആരോപണം ഗുരുതരസ്വഭാവമുള്ളതാണ്. സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കുറ്റക്കാരെ മുഖം നോക്കാതെ ശിക്ഷിക്കണം. തെളിവ് സഹിതം പരാതി ലഭിച്ചിട്ടും പൊലീസ് കുറ്റവാളികളെ സംരക്ഷിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നതെങ്കിൽ അതിശക്തമായ പ്രക്ഷോഭം ഉണ്ടാവുമെന്നും കൊടിക്കുന്നിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |