SignIn
Kerala Kaumudi Online
Saturday, 25 April 2026 5.32 PM IST

'പരിപാടിയിൽ പങ്കെടുപ്പിക്കാതെ ഇരുട്ടിൽ നിർത്തി'; കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് നിജേഷ് അരവിന്ദ്

Increase Font Size Decrease Font Size Print Page
nijesh-aravind

കോഴിക്കോട്: ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് നിജേഷ് അരവിന്ദ്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ബോധപൂ‌ർവം ഒഴിവാക്കിയെന്ന് കാട്ടിയാണ് നിജേഷ് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചത്. രാജിക്കത്ത് കെപിസിസിക്ക് കൈമാറി.

ബാലുശേരി നിയോജക മണ്ഡലത്തിലെ പരിപാടികളിൽ നിന്നും ഒഴിവാക്കിയെന്നാണ് നിജേഷ് അരവിന്ദിന്റെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. പരിപാടിയിൽ പങ്കെടുപ്പിക്കാതെ ഇരുട്ടിൽ നിർത്തിയെന്നാണ് നിജേഷ് ഉന്നയിക്കുന്ന ആക്ഷേപം. സ്ഥാനാ‌ർത്ഥിയായി പരിഗണിക്കാത്തതിലും നിജേഷ് അരവിന്ദിന് പ്രതിഷേധമുണ്ടായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തിലേക്ക് നിജേഷ് അരവിന്ദിനെ പരിഗണിച്ചിരുന്നെങ്കിലും അവസാനഘട്ടത്തിൽ പാർട്ടി ഒഴിവാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും നിജേഷ് അരവിന്ദിന് യാതൊരു ചുമതലയും പാർട്ടി നൽകിയിരുന്നില്ല. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോഴും നിജേഷ് അരവിന്ദ് രംഗത്തെത്തിയിരുന്നു. ആയിരം തിരത്തെടുപ്പുകളിൽ സീറ്റ് നിഷേധിക്കപ്പെട്ടാലും സീറ്റിനും പദവിക്കും വേണ്ടി മരണംവരെ ഒരാളുടെയും പെട്ടി പിടിക്കില്ലെന്നും ഇന്നലത്തേക്കാൾ സജീവമായി ഇവിടെത്തന്നെ കാണുമെന്നുമായിരുന്നു അന്ന് നിജേഷ് അരവിന്ദ് പറഞ്ഞത്.

TAGS: NIJESH ARAVIND, DCC GENERAL SECRETARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.