തിരുവനന്തപുരം: ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പുന:സംഘടന യാഥാർത്ഥ്യമാക്കാൻ കെ.പി.സി.സിയുടെ സംസ്ഥാന ഉപസമിതി ഇന്ന് വൈകിട്ട് 5ന് ആദ്യയോഗം ചേരും. ഇനിയും കരട് പട്ടിക കൈമാറാത്ത ജില്ലകളിൽ ഉപസമിതി നേരിട്ടെത്തി ചർച്ച നടത്തി പട്ടികയുണ്ടാക്കുന്നതും ആലോചനയിലാണ്. യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പങ്കെടുക്കും. പട്ടിക നൽകാൻ അവശേഷിക്കുന്ന മൂന്ന് ജില്ലകൾ ഇന്ന് അത് കൈമാറുമെന്നാണ് നേതൃത്വം കരുതുന്നത്. ഇന്നത്തെ ചർച്ചയുടെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയിലേക്ക് പരമാവധി ഒറ്റപ്പേര് നൽകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും ചില ജില്ലകൾ ഒന്നിലേറെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഒറ്റപ്പേരിലേക്ക് ചുരുക്കേണ്ടതുണ്ട്. നാളെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയും യോഗം ചേരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |