
തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങൾക്കും പ്രകടന മികവിനുമുള്ള അംഗീകാരമായി 2,924 കോടി രൂപയുടെ അധിക വായ്പ കൂടി എടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതായി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. പ്രകടന മികവ് മുൻനിറുത്തി സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 0.22 ശതമാനം തുക (2,924 കോടി രൂപ) കഴിഞ്ഞയാഴ്ച അനുവദിച്ചിരുന്നു. പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട രേഖകൾ കൃത്യസമയത്ത് സമർപ്പിച്ചതിനെത്തുടർന്നാണ് ഇപ്പോൾ തുല്യമായ തുക കൂടി സംസ്ഥാനത്തിന് ലഭ്യമായിരിക്കുന്നത്. ഇതോടെ ഈ വർഷം മൊത്തം 5,848 കോടിയുടെ അധിക വായ്പാനുമതിയാണ് ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |