കാഞ്ഞങ്ങാട്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആ പാർട്ടിക്ക് ബാദ്ധ്യതയാണെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ കാഞ്ഞങ്ങാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ധീരജ് കൊലക്കേസിൽ അറസ്റ്റിലായ അക്രമികളെ സുധാകരൻ ന്യായീകരിക്കുകയാണ്. ഇത് കോൺഗ്രസിനെപ്പോലുള്ള പാർട്ടിയുടെ അദ്ധ്യക്ഷന് ചേർന്ന പണിയല്ല. ഹൈസ്പീഡ് റെയിൽവേ കൊണ്ടുവരാൻ ശ്രമിച്ചവർ സെമി സ്പീഡ് റെയിൽവേയെ തള്ളിപ്പറയുകയാണ്. പ്രതിപക്ഷ നേതാവ് ഒരു മൂന്നാംകിട രാഷ്ട്രീയ നേതാവിനെ പോലെയാണ് പെരുമാറുന്നത്. ദേശീയതലത്തിൽ ബി.ജെ.പിക്കും കോൺഗ്രസിനും ബദലായുള്ള രാഷ്ട്രീയസഖ്യം ഉരുത്തിരിയണം. എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ശരത്പവാറിന്റെ നേതൃത്വത്തിൽ അത് യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നതെന്നും ചാക്കോ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ, ജില്ലാ പ്രസിഡന്റ് രവി കുളങ്ങര എന്നിവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |