SignIn
Kerala Kaumudi Online
Friday, 26 April 2024 9.37 AM IST

'ജലീൽ കുരുക്കിൽ" സി.പി.എം: ആയുധമാക്കി ബി.ജെ.പി

pinarayi-and-kt-jaleel

തിരുവനന്തപുരം: മലപ്പുറം എ.ആർ നഗർ സഹകരണബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരായ ആക്ഷേപങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ബന്ധിപ്പിക്കാനുള്ള മുൻമന്ത്രി കെ.ടി. ജലീലിന്റെ ശ്രമം കൈവിട്ട കളിയാകുന്നുവെന്ന് വിലയിരുത്തി സി.പി.എം.

സഹകരണമേഖലയിൽ പിടി മുറുക്കാൻ കേന്ദ്ര ബി.ജെ.പി സർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് ആയുധം നൽകുന്നതാകുമിതെന്ന് തിരിച്ചറിഞ്ഞാണ് കഴിഞ്ഞദിവസം ജലീലിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. എന്നാലിത് ലീഗ്- സി.പി.എം അവിശുദ്ധബാന്ധവത്തിന് തെളിവാണെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തിയതോടെ, വിവാദം മുറുകി. കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ പ്രതിരോധത്തിലായിരുന്ന ലീഗ് നേതൃത്വത്തിന്, അവരുടെ മുഖ്യശത്രുവായ ജലീലിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് പിടിവള്ളിയുമായി.

കേരളത്തിലെ സഹകരണമേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ടതല്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം, ജലീലിന്റെ നടപടിയിലെ നീരസം വ്യക്തമാക്കുന്നതായിരുന്നു. ഇടതുസർക്കാരിനെ കുരുക്കാൻ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്നാരോപിച്ച് ഇടതുമുന്നണി പോരാട്ടത്തിലാണ്. സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കേന്ദ്ര ഏജൻസിക്കെതിരെ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ജലീലും ഭാഗമായിരുന്ന ഒന്നാം പിണറായി സർക്കാരാണ്. സഹകരണമേഖലയിൽ കൈകടത്താൻ കേന്ദ്ര സഹകരണമന്ത്രാലയം രൂപീകരിച്ച് ആഭ്യന്തരമന്ത്രി അമിത്ഷായെ ചുമതലപ്പെടുത്തിയത് സ്വാഭാവിക നടപടിയായി ഇടതുപാർട്ടികളടക്കം കരുതുന്നില്ല. സംസ്ഥാന സഹകരണ മേഖലയിലേക്ക് ഇ.ഡി കൈവച്ചാലത് ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്ക് നയിക്കും.

കേരളത്തിലെ 1625 സഹകരണസംഘങ്ങളിൽ 65 ശതമാനവും സി.പി.എം നിയന്ത്രണത്തിലുള്ളവയാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിച്ചുനിറുത്തുന്ന സഹകരണമേഖലയാണ് സി.പി.എമ്മിന്റെയും വലിയ സമ്പത്ത്. ഇതിനിടെയാണ്, സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന് ഇ.ഡി നീക്കങ്ങളാരംഭിച്ചത്. കേരളത്തിലെ സഹകരണബാങ്കുകൾ വഴി വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപണമുന്നയിക്കുന്നുണ്ട്. ബി.ജെ.പി ആക്രമണത്തിന് വളമിട്ട് കൊടുക്കുന്ന ജോലിയാണ് ജലീൽ ചെയ്തതെന്നാണ് സി.പി.എം

കരുതുന്നത്.

ആഭ്യന്തര സംഘർഷം മൂർച്ഛിപ്പിച്ച് മുസ്ലിംലീഗിന്റെ ആത്മവീര്യം ചോർത്തുന്ന നീക്കമെന്ന നിലയിൽ ലീഗിനെതിരായ ജലീലിന്റെ ആക്രമണങ്ങളെ സി.പി.എം പ്രോത്സാഹിപ്പിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീലുയർത്തിയ ആരോപണം, പാണക്കാട് തങ്ങളുടെ മകൻ ഏറ്റെടുത്തതോടെ അത് സി.പി.എമ്മിനും ലീഗ് ശക്തികേന്ദ്രങ്ങളിൽ രാഷ്ട്രീയനേട്ടമായി. എന്നാലിപ്പോൾ ജലീൽ അതിരുവിട്ടെന്നാണ് വിലയിരുത്തൽ. സഹകരണ ബാങ്കിനെതിരെ ആക്ഷേപമുയർത്തുന്നത് സൂക്ഷിച്ചുവേണമെന്ന മുന്നറിയിപ്പ് അദ്ദേഹത്തിന് നൽകിയിരുന്നുവെന്നാണ് വിവരം. ഇന്നലെ സഹകരണമന്ത്രി വി.എൻ. വാസവനും തള്ളിപ്പറഞ്ഞതോടെ, ജലീൽ ഒറ്റപ്പെട്ട പ്രതീതിയായി.

 ജ​ലീ​ലി​നു​ള്ള​ ​മ​റു​പ​ടി പി​ണ​റാ​യി​ ​ന​ൽ​കി: ലീ​ഗ്

മ​ല​പ്പു​റം​:​ ​എ.​ആ​ർ​ ​ന​ഗ​ർ​ ​സ​‌​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ലെ​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ​ ​ക​ള്ള​പ്പ​ണം​ ​ഇ.​ഡി​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന​ ​കെ.​ടി.​ ​ജ​ലീ​ലി​ന്റെ​ ​ആ​വ​ശ്യം​ ​മു​ഖ്യ​മ​ന്ത്രി​ ​ത​ള്ളി​യ​തോ​ടെ,​ ​ജ​ലീ​ലി​നെ​ ​രൂ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ച് ​മു​സ്ളിം​ ​ലീ​ഗ്.​ ​ജ​ലീ​ലി​ന്റെ​ ​ആ​രോ​പ​ണ​ത്തി​ന് ​മു​ഖ്യ​മ​ന്ത്രി​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും​ ​വ​ഴി​യി​ൽ​ ​കൂ​ടി​ ​പോ​കു​ന്ന​വ​ർ​ ​എ​ന്തെ​ങ്കി​ലും​ ​പ​റ​ഞ്ഞാ​ൽ​ ​അ​തി​ന് ​മ​റു​പ​ടി​ ​പ​റ​യേ​ണ്ട​ ​കാ​ര്യം​ ​ലീ​ഗി​നി​ല്ലെ​ന്നും​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​എ.​ ​സ​ലാം​ ​പ​റ​ഞ്ഞു.​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ബ​സി​ന് ​ക​ല്ലെ​റി​യു​ന്ന​ത് ​പോ​ലെ​യു​ള്ള​ ​ചി​ല​ ​ആ​ളു​ക​ളു​ണ്ട്.​ ​ആ​രു​ടെ​യെ​ങ്കി​ലും​ ​പ്രീ​തി​ ​കി​ട്ടു​മെ​ന്ന് ​ക​രു​തി​ ​ചെ​യ്ത​വ​ർ​ക്ക് ​അ​ത് ​ന​ഷ്ട​പ്പെ​ട്ടു.​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ലെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​അ​ന്വേ​ഷി​ക്കേ​ണ്ട​ത് ​സ​ഹ​ക​ര​ണ​വ​കു​പ്പാ​ണ്.​ ​ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളോ​ ​സം​ഘ​ട​ന​ക​ളോ​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ച്ചാ​ൽ​ ​ലീ​ഗ് ​മ​റു​പ​ടി​ ​പ​റ​യും.​ ​ലീ​ഗി​ന് ​മു​ന്നി​ൽ​ ​ജ​ലീ​ൽ​ ​ഒ​ന്നു​മ​ല്ല.​ ​സി.​പി.​എ​മ്മി​ന്റെ​ ​പി​ന്തു​ണ​ ​പോ​ലും​ ​ജ​ലീ​ലി​നി​ല്ല.​ ​ബ്രാ​ഞ്ച് ​ക​മ്മി​റ്റി​യം​ഗം​ ​പോ​ലു​മാ​ക്കി​യി​ട്ടി​ല്ല.​ ​എ.​ആ​ർ.​ന​ഗ​ർ​ ​ബാ​ങ്കും​ ​കെ.​ടി.​ ​ജ​ലീ​ലും​ ​ത​മ്മി​ൽ​ ​എ​ന്ത് ​ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന​റി​യി​ല്ല.​ ​ഏ​ത​ന്വേ​ഷ​ണ​ത്തെ​യും​ ​നേ​രി​ടു​മെ​ന്നും​ ​സ​ലാം​ ​പ​റ​ഞ്ഞു.

 സി.​പി.​എം​ ​-​ ​ലീ​ഗ് ബ​ന്ധം​ ​തെ​ളി​ഞ്ഞു​:​ ​കെ. ​സു​രേ​ന്ദ്രൻ

കോ​ഴി​ക്കോ​ട്:​ ​പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ​ ​കെ.​ടി.​ജ​ലീ​ൽ​ ​ഉ​ന്ന​യി​ച്ച​ ​കോ​ടി​ക​ളു​ടെ​ ​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ക്ക​ൽ​ ​കേ​സ് ​ഇ.​ഡി​ ​അ​ന്വേ​ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​ല​പാ​ട് ​സി.​പി.​എം​ ​-​ ​ലീ​ഗ് ​അ​വി​ശു​ദ്ധ​ ​ബ​ന്ധ​ത്തി​ന് ​തെ​ളി​വാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​മാ​റാ​ട് ​ക​ലാ​പം​ ​മു​ത​ൽ​ ​പാ​ലാ​രി​വ​ട്ടം​ ​പാ​ലം​ ​വ​രെ​യു​ള്ള​ ​സം​ഭ​വ​ങ്ങ​ളി​ൽ​ ​ലീ​ഗ് ​-​ ​മാ​ർ​ക്സി​സ്റ്റ് ​ബ​ന്ധം​ ​വ്യ​ക്ത​മാ​ണ്.​ ​ലീ​ഗി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​യ​ ​കോ​ൺ​ഗ്ര​സു​കാ​ർ​ ​ക​ഥ​യ​റി​യാ​തെ​ ​ആ​ട്ടം​ ​കാ​ണു​ക​യാ​ണ്.​ ​ആ​ത്മാ​ഭി​മാ​ന​മു​ള്ള​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ഇ​നി​യെ​ങ്കി​ലും​ ​യു.​ഡി.​എ​ഫ് ​വി​ട്ട് ​പു​റ​ത്തു​വ​ര​ണം.​ ​എ.​ആ​ർ.​ന​ഗ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ലെ​ ​ക​ള്ള​പ്പ​ണം​ ​ദേ​ശ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന​ ​ജ​ലീ​ലി​ന്റെ​ ​ആ​രോ​പ​ണം​ ​ഏ​റെ​ ​ഗൗ​ര​വ​ത്തോ​ടെ​ ​കാ​ണേ​ണ്ട​തു​ണ്ട്.

 മു​ഖ്യ​മ​ന്ത്രി പി​തൃ​തു​ല്യ​ൻ: കെ.​ടി.​ജ​ലീൽ

മ​ല​പ്പു​റം​:​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ത​നി​ക്ക് ​പി​തൃ​തു​ല്യ​നാ​ണെ​ന്ന് ​മു​ൻ​മ​ന്ത്രി​ ​കെ.​ടി.​ജ​ലീ​ൽ​ ​പ​റ​ഞ്ഞു.​ ​അ​ദ്ദേ​ഹ​ത്തി​ന് ​ത​ന്നെ​ ​ശാ​സി​ക്കാം,​ ​ഉ​പ​ദേ​ശി​ക്കാം,​ ​തി​രു​ത്താം.​ ​അ​തി​നു​ള്ള​ ​എ​ല്ലാ​ ​അ​ധി​കാ​ര​വും​ ​അ​വ​കാ​ശ​വു​മു​ണ്ട്.​ ​ലീ​ഗ് ​രാ​ഷ്ട്രീ​യ​ത്തെ​ ​ക്രി​മി​ന​ൽ​വ​ത്ക​രി​ച്ച​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ക​ള്ള​പ്പ​ണ,​ ​ഹ​വാ​ല​ ​ഇ​ട​പാ​ടു​ക​ൾ​ക്കും​ ​അ​ന​ധി​കൃ​ത​ ​സ്വ​ത്ത് ​സ​മ്പാ​ദ​ന​ത്തി​നു​മെ​തി​രെ​ ​അ​വ​സാ​ന​ ​ശ്വാ​സം​ ​വ​രെ​ ​പോ​രാ​ട്ടം​ ​തു​ട​രു​മെ​ന്നും​ ​ജ​ലീ​ൽ​ ​ഫേ​സ്ബു​ക്കി​ൽ​ ​കു​റി​ച്ചു.
കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും​ ​മ​ക​നും​ ​എ.​ആ​ർ.​ന​ഗ​ർ​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ലു​ള്ള​ ​ക​ള്ള​പ്പ​ണം​ ​ഇ.​ഡി​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന​ ​ജ​ലീ​ലി​ന്റെ​ ​ആ​വ​ശ്യം​ ​മു​ഖ്യ​മ​ന്ത്രി​ ​പ​ര​സ്യ​മാ​യി​ ​ത​ള്ളി​യ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ജ​ലീ​ലി​ന്റെ​ ​പ്ര​തി​ക​ര​ണം.​ ​ജീ​വി​ത​ത്തി​ൽ​ ​ഇ​ന്നു​വ​രെ​ ​ഒ​രു​ ​ന​യാ​ ​പൈ​സ​യു​ടെ​ ​അ​ഴി​മ​തി​ ​ന​ട​ത്തി​യി​ട്ടി​ല്ല.​ ​ഒ​രു​ ​രൂ​പ​യു​ടെ​ ​ക​ള്ള​പ്പ​ണ​ ​ഇ​ട​പാ​ടി​ലും​ ​പ​ങ്കാ​ളി​യ​ല്ല.​ ​ക​ടം​ ​വാ​ങ്ങി​യ​ ​വ​ക​യി​ൽ​പ്പോ​ലും​ ​ഒ​ന്നും​ ​ആ​ർ​ക്കും​ ​കൊ​ടു​ക്കാ​നി​ല്ല.​ ​ലോ​ക​ത്തെ​വി​ടെ​യും​ ​പ​ത്ത് ​രൂ​പ​യു​ടെ​ ​അ​വി​ഹി​ത​ ​സ​മ്പാ​ദ്യ​വു​മി​ല്ല.​ ​ട്രോ​ള​ൻ​മാ​ർ​ക്കും​ ​വ​ല​തു​പ​ക്ഷ​ ​സൈ​ബ​ർ​ ​പോ​രാ​ളി​ക​ൾ​ക്കും​ ​ക​ഴു​ത​ക്കാ​മം​ ​ക​ര​ഞ്ഞു​ ​തീ​ർ​ക്കാ​മെ​ന്നും​ ​ജ​ലീ​ൽ​ ​കു​റി​ച്ചു.

അതേസമയം​ച​ന്ദ്രി​ക​ ​ദി​ന​പ​ത്ര​ത്തി​ന്റെ​ ​മ​റ​വി​ൽ​ ​മു​സ്ളിം​ ​ലീ​ഗ് ​നേ​താ​ക്ക​ൾ​ ​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ച്ചെ​ന്ന​ ​കേ​സി​ൽ​ ​കെ.​ടി.​ ​ജ​ലീ​ൽ​ ​ഇ​ന്ന് ​​ഇ.​ഡി​ക്ക്​ ​മു​ന്നി​ൽ​ ​ഹാ​ജ​രാ​യി​ ​തെ​ളി​വു​ക​ൾ​ ​കൈ​മാ​റും.​

 ഇ.​ഡി​ ​വേ​ണ്ടെ​ന്ന് ​മ​ന്ത്രി​ ​വാ​സ​വൻ

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​പ്പു​റ​ത്തെ​ ​എ.​ആ​ർ.​ന​ഗ​ർ​ ​സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ​ ​ന​ട​ന്നു​വെ​ന്ന് ​പ​റ​യ​പ്പെ​ടു​ന്ന​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​ഇ.​ഡി​യെ​ ​ക്ഷ​ണി​ച്ചു​ ​വ​രു​ത്തു​ന്ന​ത് ​ശ​രി​യാ​യ​ ​ന​ട​പ​ടി​യ​ല്ലെ​ന്ന് ​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​വി​ശ​ദ​മാ​യി​ ​പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.​ ​അ​തി​ൽ​ ​കൂ​ടു​ത​ലൊ​ന്നും​ ​പ​റ​യാ​നി​ല്ല.​ ​വാ​ർ​ത്താ​ലേ​ഖ​ക​രു​മാ​യി​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യ്‌​ക്കെ​തി​രെ​ ​വ്യാ​പ​ക​മാ​യ​ ​പ്ര​ചാ​ര​ണം​ ​ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ​ ​ഇ​ത്ത​ര​മൊ​രു​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്കു​ന്ന​ത് ​ശ​രി​യാ​ണോ​യെ​ന്ന​ത് ​കെ.​ടി.​ ​ജ​ലീ​ൽ​ ​ത​ന്നെ​യാ​ണ് ​പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ന്നും​ ​മ​ന്ത്രി​ ​പ്ര​തി​ക​രി​ച്ചു.
സ​ഹ​ക​ര​ണ​ ​വ​കു​പ്പി​ൽ​ ​ഏ​തെ​ങ്കി​ലും​ ​ത​ര​ത്തി​ലു​ള്ള​ ​ക്ര​മ​ക്കേ​ടു​ക​ളു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​അ​ന്വേ​ഷി​ക്കാ​നു​ള്ള​ ​സം​വി​ധാ​ന​വു​മു​ണ്ട്. ക​രു​വ​ന്നൂ​ർ​ ​ബാ​ങ്കി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​ഇ​ത്ത​ര​ത്തി​ൽ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​രു​ന്നു.​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണ​വും​ ​പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. എ.​ആ​ർ.​ന​ഗ​ർ​ ​ബാ​ങ്കി​ലെ​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​സം​ബ​ന്ധി​ച്ച​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലും​ ​ശ​ക്ത​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ത​ന്നെ​ ​ന​ട​ക്കും.​ ​റി​പ്പോ​ർ​ട്ട് ​ല​ഭി​ച്ചാ​ൽ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.​ ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ​ ​ന​ട​ത്തു​ക​യും​ ​ചെ​യ്യു​മെ​ന്നും​ ​വാ​സ​വ​ൻ​ ​പ​റ​ഞ്ഞു.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ​ ​ഏ​ത​റ്റം​ ​വ​രെ​യും​ ​പൊ​രു​തു​മെ​ന്ന് ​പ​റ​ഞ്ഞ​ ​കെ.​ടി.​ ​ജ​ലീ​ൽ​ ​വ്യ​ക്തി​പ​ര​മാ​യ​ ​ആ​രോ​പ​ണ​മാ​ണ് ​ഉ​ന്ന​യി​ച്ച​ത്.​ ​വ്യ​ക്തി​പ​ര​മാ​യ​ ​ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ൾ​ക്ക് ​സ​ർ​ക്കാ​രി​നു​ ​നി​ന്നു​ ​കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI AND KT JALEEL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.