SignIn
Kerala Kaumudi Online
Wednesday, 01 May 2024 1.21 PM IST

സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പഞ്ചിംഗ് നിർബന്ധമാക്കി

punching

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറി ഒഴികെയുള്ള എല്ലാ ജീവനക്കാർക്കും ബയോമെട്രിക് പ‌ഞ്ചിംഗ് നിർബന്ധമാക്കി പൊതുഭരണ വകുപ്പ് സർക്കുലർ ഇറക്കി. ഇന്നുമുതൽ ഐ.എ.എസുകാർ ഉൾപ്പെടെയുള്ളവർ ബയോമെട്രിക് പഞ്ചിംഗ് രേഖപ്പെടുത്തണം. 2021ലെ മാർഗ്ഗനിർദ്ദേശത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പഞ്ചിംഗ് നിർബന്ധമായിരുന്നില്ല. ഇതാണ് ഇപ്പോൾ മാറ്റിയത്. താത്ക്കാലിക ജീവനക്കാരും കരാർ തൊഴിലാളികളും പഞ്ച് ചെയ്യേണ്ടതില്ല.

രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ് പ്രവൃത്തി സമയം. ഒരു മാസത്തിൽ അനുവദനീയമായ ഗ്രേസ് സമയം 300 മിനിട്ടാണ്. ഒരു ദിവസം ഗ്രേസ് സമയം പരമാവധി 60 മിനിട്ടായിരിക്കും. പൂർണ്ണ ദിവസത്തിൽ ഗ്രേസ് സമയം അനുവദിച്ചിട്ടുള്ളത് രാവിലെ 10.15 മുതൽ 11.15 വരെയും വൈകിട്ട് 4.15 മുതൽ 5.15 വരെയുമാണ്. ഹാഫ് ‌‌ഡേയ്ക്കും പരമാവധി 60 മിനിട്ട് ഗ്രേസ് സമയം വിനിയോഗിക്കാം.

ഷിഫ്റ്റ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ഗ്രേസ് സമയമില്ല. ശമ്പള വിതരണ സോഫ്‌റ്റ്‌വെയറായ സ്‌പാർക്കിൽ അവശേഷിക്കുന്ന ഗ്രേസ് സമയത്തെക്കാൾ കൂടുതൽ സമയം വിനിയോഗിച്ചാൽ ആ ദിവസം അവധിയായി കണക്കാക്കും. ഈ അവധി ക്രമീകരിച്ചു നൽകിയാലും പിന്നീട് പഴയ ഗ്രേസ് സമയം പുനഃസ്ഥാപിച്ച് നൽകില്ല. ഒരു മാസം 16-ാം തീയതി മുതൽ അടുത്ത മാസം 15-ാംതീയതി വരെയുള്ള ഹാജർ കണക്കാക്കിയാണ് ശമ്പള ബിൽ തയ്യാറാക്കുന്നത്. ഇക്കാലയളവിലെ അവധികൾ സ്പാർക്കിലൂടെ നൽകിയില്ലെങ്കിൽ അനധികൃത അവധിയായി കണക്കാക്കി ശമ്പളം കുറയ്ക്കും. പിന്നീട് അവധിയപേക്ഷ സമർപ്പിക്കുമ്പോൾ ശമ്പളം അനുവദിക്കും.

മറ്റ് പ്രധാന നിർദ്ദേശങ്ങൾ

 പൂർണ്ണ ദിവസം പുറത്ത് ഡ്യൂട്ടിയുള്ള ജീവനക്കാർ പഞ്ച് ചെയ്യരുത്

 രാവിലെ പുറത്ത് ഡ്യൂട്ടിയുള്ളവർ 2 മണിക്ക് മുമ്പ് ഇൻ പഞ്ചിംഗ് രേഖപ്പെടുത്തുകയും 5.15ന് ശേഷം ഔട്ട് പഞ്ചിംഗും രേഖപ്പെടുത്തണം. ഈ ദിവസങ്ങളിൽ 60 മിനിട്ട് ഗ്രേസ് ടൈമും ലഭിക്കും

 ഉച്ചയ്‌ക്കുശേഷം പുറത്ത് ഡ്യൂട്ടിയുള്ള ജീവനക്കാർ രാവിലെ 11.15ന് മുമ്പ് ഇൻ പഞ്ചിംഗും ഉച്ചയ്ക്ക് 1.15ന് ശേഷം ഔട്ട് പ‌ഞ്ചിംഗും രേഖപ്പെടുത്തണം

 പ്രത്യേക പോസ്റ്റിംഗ് ലഭിക്കാത്ത ഗസറ്റഡ് ജീവനക്കാർ നിലവിൽ പ‌ഞ്ച് ചെയ്യേണ്ട. നോൺ ഗസറ്റഡ് ജീവനക്കാർ പഞ്ച് ചെയ്യണം

ഒറ്റത്തവണ മാത്രമുള്ള പഞ്ചിംഗ് വർഷത്തിൽ 2 തവണ ക്രമീകരിക്കാം. അതിനുശേഷമുള്ളവ അർഹമായ ലീവായി മാത്രമേ ക്രമീകരിക്കാനാവൂ

 മാസം 10 മണിക്കൂറോ അതിലധികമോ അധികസമയം ജോലി ചെയ്യുന്ന ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ഒരു കോമ്പൻസേറ്ററി ഓഫ് അനുവദിക്കാം

 പൊതുഅവധി ദിവസങ്ങളിൽ ‌ഡ്യൂട്ടിക്ക് ഹാജരായാലും പഞ്ച് ചെയ്യണം. ഇതിനുള്ള കോമ്പൻസേറ്ററി ഓഫ് അനുവദിക്കും

 അവധി/ഔട്ട് സൈഡ് ഡ്യൂട്ടി അപേക്ഷകൾ സ്‌പാർക്ക് മുഖേന അതത് മേലധികാരികൾക്ക് സമർപ്പിച്ച് അംഗീകാരം നേടണം

 ധന - ഭരണ വകുപ്പുകൾ മുഖേനയുള്ള അവധികൾ സർക്കുലർ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിച്ച് അംഗീകാരം നേടണം

 ഗ്രേസ് സമയം കഴിഞ്ഞ് ജീവനക്കാർ താമസിച്ചു വരികയും നേരത്തെ പോവുകയും ചെയ്താൽ അവധി അപേക്ഷ സമർപ്പിച്ചില്ലെങ്കിൽ ശമ്പളം തടയും

 ഡെപ്യൂട്ടേഷനിൽ പോകുന്ന ഉദ്യോഗസ്ഥർ അക്കാര്യം പൊതുഭരണ വകുപ്പിനെ അറിയിക്കണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PUNCHING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.